വിഷു ബമ്പർ നറുക്കെടുപ്പ് (ETV Bharat) തിരുവനന്തപുരം :ഈ വര്‍ഷത്തെവിഷു ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 12 കോടി രൂപ നേടിയത് VC 490987 എന്ന നമ്പര്‍. ഒരു കോടി വീതം 6 പേർക്കാണ് രണ്ടാം സമ്മാനം. VA-205272, VB-429992, VC-523085, VD-154182, VE -565485, VG-654490 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
ആലപ്പുഴ ജില്ലയിലാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റത്. ആലപ്പുഴ സ്വദേശിയായ അനിൽ കുമാർ എന്ന ലോട്ടറി ഏജന്‍റിൽ നിന്നുമാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റുപോയത്. ആകെ അച്ചടിച്ചത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു.
ഇതുവരെ 41,84,893 ടിക്കറ്റുകളാണ് വിറ്റുപോയത്. ഇന്ന് രാവിലെ 11:30 വരെ ടിക്കറ്റ് വില്‍പനയുണ്ടായിരുന്നു. ഒരു കോടി വീതം ആറുപരമ്പരകൾക്ക് നൽകുന്ന രണ്ടാം സമ്മാനവും 10 ലക്ഷം വീതം ആറ് പരമ്പരകൾക്ക് സമ്മാനം നൽകുന്ന മൂന്നാം സമ്മാനവും ആറ് പരമ്പരകൾക്ക് അഞ്ചുലക്ഷം വീതം നാലാം സമ്മാനവും നൽകുന്ന വിധത്തിലാണ് ഘടന നിശ്ചയിച്ചിട്ടുള്ളത്.
അഞ്ച് മുതൽ ഒൻപതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയുമാണ്. നറുക്കെടുപ്പ് ഫലം ഔദ്യോഗിക വെബ്‌സൈറ്റായ www.statelottery.kerala.gov.in യിൽ ലഭ്യമാണ്.
Also Read :കാലവര്‍ഷം വൈകാതെയെത്തും; ഇന്നത്തെ മഴ മുന്നറിയിപ്പിലും മാറ്റം - RAIN ALERT IN KERALA