തിരുവനന്തപുരം :ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് പുലര്‍ത്തിയ സ്ഥാപനങ്ങളുടേയും സര്‍വകലാശാലകളുടേയും പട്ടിക കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു. ഇന്ത്യ റാങ്കിങ് റിപ്പോര്‍ട്ടിന്‍റെ ഒമ്പതാം പതിപ്പാണ് ഇന്ന് ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രസിദ്ധീകരിച്ചത്. സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകള്‍, ഐഐടികള്‍, ഐഐ എമ്മുകള്‍, ഡീംഡ് സര്‍വകലാശാലകള്‍ എഞ്ചിനീയറിങ്ങ് കോളേജുകള്‍, മെഡിക്കല്‍ കോളേ്ജുകള്‍, അഗ്രിക്കള്‍ച്ചര്‍ കോളേജുകള്‍, ലോ കോളേജുകള്‍, ആര്‍ക്കിടെക്ചര്‍ കേളേജുകള്‍ എന്നീ ഇനങ്ങളില്‍ മുന്നിലെത്തിയ സ്ഥാപനങ്ങളുടെ പട്ടികയാണ് പുറത്തു വിട്ടത്.
വിവിധ വിഭാഗങ്ങളിലായി കേരളത്തില്‍ നിന്നുള്ള വിവിധ സ്ഥാപനങ്ങള്‍ ആദ്യ പത്തുറാങ്കുകളില്‍ ഇടം പിടിച്ചു. മാനേജ്‌മെന്‍റ് വിഭാഗത്തില്‍ കോഴിക്കോട് ഐഐഎം മൂന്നാം റാങ്ക് നേടി. ആർക്കിടെക്‌ച്ചർ വിഭാഗത്തിൽ കോഴിക്കോട് എൻഐടിക്ക് മൂന്നാം റാങ്കുണ്ട്. സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി വിഭാഗത്തിൽ കേരള യൂണിവേഴ്‌സിറ്റിക്ക് 9-ാം റാങ്കും, കുസാറ്റിന് 10-ാം റാങ്കും നേടാനായി.അണ്ണാ യൂണിവേഴ്സിറ്റിയാണ് ഈ വിഭാഗത്തില്‍ ഒന്നാം സ്ഥാനത്ത്. ഇതാദ്യമായാണ് എന്‍ ഐ ആര്‍ എഫ് റാങ്കിങ്ങില്‍ സര്‍ക്കാര്‍ സര്‍വകലാശാലകളുടെ വിഭാഗത്തേയും ഉള്‍ പ്പെടുത്തിയത്.
ഓവറോള്‍ വിഭാഗത്തില്‍ ഐഐടി മദ്രാസ് ഒന്നാം സ്ഥാനം നിലനിര്‍ത്തി.ഐഐടി ബെംഗളൂരു രണ്ടും ഐഐടി മുംബൈ മൂന്നും ഐഐടി ഡല്‍ഹി നാലും സ്ഥാനത്തെത്തി. ഐഐടി കാണ്‍പൂര്‍, ഐഐടി ഖൊരഗ്‌പൂര്‍, എയിംസ് ന്യഡല്‍ഹി, ഐഐടി റൂര്‍ക്കി, ഐഐടി ഗുവാഹത്തി, ഡല്‍ഹി ജെഎന്‍യു എന്നിവരാണ് പത്തു വരെ സ്ഥാനങ്ങളില്‍. ആകെ 10,885 സ്ഥാപനങ്ങളാണ് ഈ വർഷത്തെ എൻഐആർഎഫ് റാങ്കിങ്ങിനായി അപേക്ഷിച്ചത്.