കേരളം

kerala

ETV Bharat / state

എസ്എസ്എൽസി പരീക്ഷ ഫലം നാളെ; അറിയാനുള്ള വഴികള്‍... - Kerala SSLC results tomorrow - KERALA SSLC RESULTS TOMORROW

എസ്എസ്എൽസി പരീക്ഷഫലം എങ്ങനെ അറിയാം?. വെബ്സൈറ്റുകൾ ഏതൊക്കെയെന്ന് വിശദമായി വായിക്കാം...

എസ്എസ്എൽസി പരീക്ഷ ഫലം  ഹയർസെക്കൻഡറി വിഎച്ച്എസ്ഇ ഫലം  THSLC AHSLC EXAM RESULT  HOW TO KNOW SSLC EXAM RESULT
SSLC, +2 Exam Result (Source: ETV Bharat Network)

By ETV Bharat Kerala Team

Published : May 7, 2024, 12:43 PM IST

തിരുവനന്തപുരം:2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി/ ടിഎച്ച്എസ്എൽസി/ എഎച്ച്എസ്എൽസി പരീക്ഷ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്‌ക്ക് ശേഷം മൂന്നിന് നടക്കും. കഴിഞ്ഞ വർഷം മെയ് 19നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലമെത്തും.

എസ്എസ്എൽസി പരീക്ഷ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നി വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ ഫലപ്രഖ്യാപനവും മെയ് 9ന് നടത്തും. ഉച്ചയ്‌ക്ക് ശേഷം 3 മണിക്കാണ് പ്രഖ്യാപനം. പൊതു വിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും. കഴിഞ്ഞ വർഷം മെയ് 25നാണ് ഫലപ്രഖ്യാപനം നടത്തിയത്.

ഹയർ സെക്കൻഡറി പരീക്ഷാ ഫലം www.prd.kerala.gov.in, www.keralaresults.nic.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം www.keralaresults.nic.in, www.vhse.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in, www.results.kerala.nic.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും.

ALSO READ:ഗ്രേസ്‌ മാർക്കിന് നിയന്ത്രണം; ഇനി മുതൽ എസ്എസ്‌എല്‍സി, ഹയർ സെക്കൻഡറി ഗ്രേസ് മാർക്ക് അനുവദിക്കുന്നത് ഇങ്ങനെ

ABOUT THE AUTHOR

...view details