കേരളം

kerala

ETV Bharat / state

കിരീടമുറപ്പിച്ച് തിരുവനന്തപുരം; സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം - KERALA SPORTS MEET 2024 ENDS TODAY

ഒരാഴ്‌ച നീണ്ടുനിന്ന സ്‌കൂള്‍ കായികമേളയ്‌ക്ക് ഇന്ന് സമാപനം. തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യന്മാര്‍.

സംസ്ഥാന സ്‌കൂള്‍ കായികമേള  KERALA SPORTS MEET 2024  SCHOOL SPORTS MEET LATEST  KERALA SPORTS MEET CHAMPION
Kerala School Sports Meet 2024 (ETV Bharat)

By ETV Bharat Kerala Team

Published : Nov 11, 2024, 9:21 AM IST

എറണാകുളം:കേരള സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് സമാപനം. സമാപനസമ്മേളനം വൈകിട്ട് 4 മണിയോടെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയാണ് ഇത്തവണത്തെ കിരീടമുറപ്പിച്ചത്. 1926 പോയിന്‍റുകളുമായാണ് തിരുവനന്തപുരം ജില്ല ഓവറോൾ ചാമ്പ്യ൯ പട്ടമുറപ്പിച്ചത്. 226 സ്വ൪ണവും 149 വെള്ളിയും 163 വെങ്കലവുമായാണ് തിരുവനന്തപുരം മേളയിൽ ആധിപത്യമുറപ്പിച്ചത്.

833 പോയിന്‍റുകളുമായി തൃശൂ൪ രണ്ടാം സ്ഥാനത്തും 759 പോയിന്‍റുകളോടെ മലപ്പുറം മൂന്നാം സ്ഥാനത്തും എത്തി. 79 സ്വ൪ണവും 65 വെള്ളിയും 95 വെങ്കലവുമാണ് തൃശൂരിന് നേടാനായത്. അത്‌ലറ്റിക്‌സ് മത്സരങ്ങളിലെ പ്രകടനങ്ങളുടെ കരുത്തിലാണ് മലപ്പുറം കണ്ണൂരിനെ മറികടന്നത്. 60 സ്വ൪ണവും 81 വെള്ളിയും 134 വെങ്കലവും മലപ്പുറം നേടി.

സ്‌കൂൾ കായികമേളയിലെ മത്സരത്തിനിടയില്‍ നിന്ന് (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അക്വാട്ടിക് മത്സരങ്ങൾക്ക് പിന്നാലെ ഗെയിസിംലും ആധിപത്യം നേടി 144 സ്വര്‍ണവും 88 വെള്ളിയും 100 വെങ്കലവുമായാണ് തിരുവനന്തപുരം ചാമ്പ്യന്മാരായത്. അത്‌ലറ്റിക്‌സ് മത്സരങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഗെയിംസിൽ ആകെയുള്ള 526 മത്സരയിനങ്ങളും പൂ൪ത്തിയായി. അത്‌ലറ്റിക്‌സിൽ ആകെയുള്ള 96 മത്സരങ്ങളിൽ 74 എണ്ണം പൂ൪ത്തിയായി.

വിവിധ ജില്ലകള്‍ക്ക് ലഭിച്ച ഓവറോള്‍ പോയിന്‍റ്

ജില്ല പോയിന്‍റ് സ്വര്‍ണം വെള്ളി വെങ്കലം
തിരുവനന്തപുരം 1926 226 149 163
തൃശൂ൪ 833 79 65 95
മലപ്പുറം 759 60 81 134
കണ്ണൂ൪ 697 70 63 69
പാലക്കാട് 695 51 66 113
എറണാകുളം 626 53 71 78
കോഴിക്കോട് 590 46 65 79

വിവിധ ജില്ലകള്‍ക്ക്അത്‌ലറ്റിക്‌സ് മത്സരങ്ങളില്‍ ലഭിച്ച പോയിന്‍റ്

ജില്ല പോയിന്‍റ് സ്വര്‍ണം വെള്ളി വെങ്കലം
മലപ്പുറം 182 18 23 20
പാലക്കാട് 147 19 10 14
തിരുവനന്തപുരം 59 08 05 03
എറണാകുളം 54 06 07 03
കോഴിക്കോട് 54 06 04 07
കാസ൪കോഡ് 38 06 02 02
ആലപ്പുഴ 37 03 06 03

വിവിധ ജില്ലകള്‍ക്ക് ഗെയിംസ്മത്സരങ്ങളില്‍ ലഭിച്ച പോയിന്‍റ്

ജില്ല പോയിന്‍റ് സ്വര്‍ണം വെള്ളി വെങ്കലം
തിരുവനന്തപുരം 1213 144 88 100
തൃശൂര്‍ 744 73 56 75
കണ്ണൂര്‍ 673 67 61 66
മലപ്പുറം 568 41 57 113
പാലക്കാട് 522 32 52 89
കോഴിക്കോട് 520 38 59 72
എറണാകുളം 410 34 43 63

Also Read:സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളെ ചേർത്തുപിടിച്ച് സംസ്ഥാന സ്‌കൂൾ കായികമേള

ABOUT THE AUTHOR

...view details