തൃശൂര്‍:വിശ്വാസികള്‍ക്ക് മുന്നറിയിപ്പുമായി ഇരിങ്ങാലക്കുട അതിരൂപത. ക്രൈസ്‌തവരുടെ ജീവനും ജീവിതത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊള്ളുമെന്ന് ഉറപ്പുള്ളവർക്ക് സമ്മതിദാനം വിനിയോഗിക്കണമെന്ന് രൂപത. സഭയ്ക്ക് രാഷ്ട്രീയമില്ല, എന്നാല്‍ കതിരും പതിരും തിരിച്ചറിയാൻ കഴിയുന്ന പ്രബുദ്ധരാണ് ക്രൈസ്‌തവരെന്നും രൂപത മുഖപത്രം ‘കേരളസഭ’.
ഏപ്രിൽ ലക്കത്തിലെ മുഖപ്രസംഗത്തിലാണ് വിശ്വാസികള്‍ക്കായുള്ള സഭയുടെ മുന്നറിയിപ്പ്. പണവും പ്രലോഭനങ്ങളും നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന് പറയുന്ന മുഖപ്രസംഗം ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചില്ലെങ്കിൽ കോടികൾ വാഗ്‌ദാനം ചെയ്‌ത് ജനപ്രതിനിധികളെ വിലക്ക് വാങ്ങി സർക്കാരുകളെ സൃഷ്‌ടിക്കുന്നത് ആവർത്തിക്കപ്പെടുന്ന അപഹാസ്യമായ നാടകങ്ങളാണെന്നും കുറ്റപ്പെടുത്തുന്നു (Kerala Sabha Editorial). ഈയിടെ പാര്‍ട്ടി മാറിയവരേയും മുഖപ്രസംഗം രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്.