കേരളം

kerala

ETV Bharat / state

'ശബരിമല സോപാനത്ത് ആർക്കും പ്രത്യേക പരിഗണന വേണ്ട'; ദിലീപിന്‍റെ വിഐപി ദർശനം ഗൗരവതരമെന്ന് ഹൈക്കോടതി

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് മറ്റ് ഭക്തർക്ക് തടസം നേരിട്ടു എന്ന് മനസിലായെന്നും ഹൈക്കോടതി

ACTOR DILEEP SABARIMALA VISIT  KERALA HIGH COURT SABARIMALA  ശബരിമല ദർശനം കേരള ഹൈക്കോടതി  ദിലീപ് ശബരിമല ദര്‍ശനം
Kerala High Court- FILE PHOTO (ETV Bharat)

By ETV Bharat Kerala Team

Published : 6 hours ago

എറണാകുളം: ശബരിമല സോപാനത്ത് ദർശനത്തിന് ആർക്കും പ്രത്യേക പരിഗണന നൽകരുതെന്ന് ഹൈക്കോടതി. ഇക്കാര്യം ദേവസ്വം ബോർഡും ചീഫ് പൊലീസ് കോർഡിനേറ്ററും ഉറപ്പാക്കണമെന്നും നിർദേശിച്ചു.

നടൻ ദിലീപിനും സംഘത്തിനും പ്രത്യേക പരിഗണന നൽകിയത് ഗൗരവതരമെന്ന് നിരീക്ഷിച്ചാണ് കോടതി നിർദേശം. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ മറ്റ് ഭക്തർക്ക് തടസം നേരിട്ടു എന്ന് മനസിലായി. എന്ത് പ്രത്യേക പരിഗണനയാണ് ഇത്തരം ആളുകൾക്ക് ഉള്ളതെന്നും കോടതി ചോദിച്ചു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

എങ്ങനെ ഇത് അനുവദിക്കാനാകുമെന്ന് ചോദിച്ച കോടതി, മറ്റ് ഭക്തരെ തടഞ്ഞു കൊണ്ട് ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ ഒരു ഉദ്യോഗസ്ഥനും അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. അതേസമയം സംഭവത്തിൽ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ, അസിസ്‌റ്റന്‍റ് എക്‌സിക്യൂട്ടീവ് ഓഫീസർ, രണ്ട് ദേവസ്വം ഗാർഡുകൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി ദേവസ്വം ബോർഡ് മറുപടി നൽകി.

Also Read:കോടതി സർക്കുലറുകള്‍ കോൾഡ് സ്റ്റോറേജിലാണോ?; പൊതു ഗതാഗതം തടസപ്പെടുത്തിയ സിപിഎം ഏരിയ സമ്മേളനത്തില്‍ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ABOUT THE AUTHOR

...view details