എറാണാകുളം:വയനാട്ടിലേത് പ്രകൃതി ദുരന്തമാണ്, മനുഷ്യ നിർമ്മിതമല്ലെന്ന് ഹൈക്കോടതി. ഉയര്‍ന്ന നഷ്‌ടപരിഹാര തുക ദുരന്ത ബാധിതരുടെ അവകാശമല്ല. നഷ്‌ടപരിഹാര തുക എത്ര വേണമെന്ന് സർക്കാരിനോട് ദുരിതബാധിതർക്ക് ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
മനുഷ്യത്വത്തിന്‍റെ അടിസ്ഥാനത്തിലാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടത്തുന്നത്. സർക്കാരിന്‍റെ നിർബന്ധിത ഉത്തരവാദിത്തമായി ഇതിനെ കാണരുതെന്നും കോടതി ചൂണ്ടിക്കാട്ടി. ടൗൺഷിപ്പിൽ താമസിക്കുന്നതിന് പകരം നിശ്ചിത തുക നൽകണമെന്ന ദുരിതബാധിതന്‍റെ ആവശ്യത്തിലായിരുന്നു കോടതിയുടെ മറുപടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ടൗൺഷിപ്പ് നിർമ്മാണം സർക്കാരിന്‍റെ നയപരമായ തീരുമാനത്തിന്‍റെ ഭാഗമാണെന്നും വ്യക്തിപരമായ മുന്‍ഗണന നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ടൗൺഷിപ്പിലെ വീടിന് പകരം നൽകുന്ന തുക വർധിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കണമെന്നാവശ്യപ്പെട്ട് അമിക്കസ്ക്യൂറിയും ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു.
Also Read:വയനാട് ദുരന്തം: കാണാതായവരെ മരിച്ചവരായി കണക്കാക്കുമെന്ന് മന്ത്രി; ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി