കേരളം

kerala

മുകേഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കാനൊരുങ്ങി സർക്കാർ; ഹൈക്കോടതിയിൽ അപ്പീൽ നൽകും - Govt to cancel mukeshs bail

By ETV Bharat Kerala Team

Published : Sep 7, 2024, 7:48 PM IST

മുന്‍കൂര്‍ ജാമ്യം തുടരന്വേഷണത്തെയും വിചാരണയെയും ബാധിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ ഇതിനെ എതിര്‍ക്കുക.

MUKESH RAPE CASE  ACTRESS COMPLAINT  ERNAKULAM PRINCIPAL SESSIONS COURT  APPEAL IN HIGHCOURT
Mukesh (ETV Bharat)

തിരുവനന്തപുരം:ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ മുകേഷിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കാനൊരുങ്ങി സർക്കാർ. സെഷൻസ് കോടതിയുടെ മുൻകൂർ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സർക്കാർ അപ്പീൽ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിക്കുക.

മുൻകൂർ ജാമ്യ ഉത്തരവിലെ കണ്ടെത്തലുകൾ തുടരന്വേഷണത്തെയും വിചാരണയേയും ബാധിച്ചേക്കാമെന്നായിരിക്കും വാദം. സെഷൻസ് കോടതി ഉത്തരവിലെ പരാമർശങ്ങൾ സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘം പ്രൊസിക്യൂഷൻ ഡയറക്‌ടർ ജനറലിന് കത്തും നൽകിയിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പതിനഞ്ച് വര്‍ഷം പഴക്കമുള്ള കേസെന്ന ലാഘവത്തോടെയാണ് സെഷൻസ് കോടതിയുടെ വിലയിരുത്തൽ. അത്തരം ലാഘവത്തോടെ കേസിനെ കാണാനാകില്ല. വിശദമായ മുന്‍കൂര്‍ ജാമ്യ ഉത്തരവ് പരിധി വിട്ടതാണ്. 19 പേജില്‍ കേസിലെ വസ്‌തുതകള്‍ വിശദമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നില്ല.

കൂടാതെ കേസിന്‍റെ വിശദമായ വിലയിരുത്തല്‍ ഈ ഘട്ടത്തില്‍ അനിവാര്യമായിരുന്നില്ലെന്നുമായിരിക്കും അപ്പീലിൽ സർക്കാർ വാദമുയർത്തുക. ഇക്കഴിഞ്ഞ അഞ്ചിനാണ് ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

Also Read:പീഡനക്കേസ്: മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം

ABOUT THE AUTHOR

...view details