കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; 50 ശതമാനം ഇളവ്, പുതിയ നിരക്ക് ഓഗസ്റ്റ് 1 മുതൽ - GOVT REDUCED BUILDING PERMIT FEE - GOVT REDUCED BUILDING PERMIT FEE

വര്‍ധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസുകൾ കുറച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി. 50 ശതമാനം വരെ കുറവാണ് ഫീസില്‍ കൊണ്ടുവന്നിരിക്കുന്നത്. ഓഗസ്റ്റ് ഒന്ന് മുതലായിരിക്കും പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുക.

കെട്ടിട നിർമാണ പെർമിറ്റ് ഫീസ്  BUILDING PERMIT FEE  MALAYALAM LATEST NEWS  എംബി രാജേഷ് കെട്ടിട പെര്‍മിറ്റ്
Minister MB Rajesh (ETV Bharat)

By ETV Bharat Kerala Team

Published : Jul 24, 2024, 3:30 PM IST

Updated : Jul 24, 2024, 7:36 PM IST

എംബി രാജേഷ് മാധ്യമങ്ങളോട് (ETV Bharat)

തിരുവനന്തപുരം:പ്രതിപക്ഷത്തിന്‍റെ കനത്ത എതിര്‍പ്പ് അവഗണിച്ച് 2023-ല്‍ സംസ്ഥാന സര്‍ക്കാര്‍വര്‍ധിപ്പിച്ച കെട്ടിട നിർമാണ പെർമിറ്റ് ഫീസുകൾ സർക്കാർ കുറച്ചെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. 81 മുതൽ 300 സ്‌ക്വയർ മീറ്റർ വരെ വിസ്‌തീർണമുള്ള വീടുകൾക്ക് 50 ശതമാനം വരെയും 300 സ്‌ക്വയർ മീറ്ററിന് മുകളിലുള്ള കെട്ടിടങ്ങൾക്ക് 33 ശതമാനം വരെയും പെർമിറ്റ് ഫീസ് കുറയുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പുതുക്കിയ നിരക്കുകൾ ഓഗസ്റ്റ് ഒന്ന് മുതൽ നിലവിൽ വരും.

വസ്‌തു നികുതി ഏപ്രിൽ മുപ്പതിനകം അടച്ചാൽ അഞ്ച് ശതമാനം ഇളവ് ലഭിക്കും. കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സിപിഐ ആവശ്യമുന്നയിച്ചതും വർധിപ്പിച്ച നികുതി കുറയ്ക്കാൻ കാരണമായെന്ന് അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ ലാഭത്തിനായി പ്രതിപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ കെട്ടിട നിർമാണ പെർമിറ്റ് ഫീസിനെതിരെ പ്രമേയം പാസാക്കി. എന്നാൽ ഈ പ്രമേയം പാസാക്കിയ തദ്ദേശ സ്ഥാപനങ്ങളെല്ലാം വർധിപ്പിച്ച നികുതി പിരിച്ചിട്ടുമുണ്ടെന്നും മന്ത്രി വിമർശിച്ചു.

കെട്ടിട നിർമാണ ഫീസ് വർധനവിന് ശേഷം നികുതി അടച്ചവർക്ക് പണം തിരികെ നൽകുന്ന കാര്യം പ്രായോഗികമാണോ എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും എംബി രാജേഷ് വ്യക്തമാക്കി. 1200 കോടി രൂപ ഫിനാൻസ് കമ്മിഷൻ ഗ്രാന്‍ഡ് സംസ്ഥാനത്തിന് കുടിശികയുണ്ട്. നടപ്പ് സാമ്പത്തിക വർഷത്തിലും പണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ സിപിഎം സ്വീകരിക്കുന്ന തെറ്റ് തിരുത്തല്‍ നടപടിയുടെ ഭാഗമായാണ് വര്‍ധിച്ച ഫീസ് കുറച്ചതെന്നാണ് സൂചന. നിരക്കുകള്‍ വിശദമായി അറിയാം.

ഗ്രാമപഞ്ചായത്തുകള്‍:

പാര്‍പ്പിടത്തിനായുള്ള കെട്ടിടങ്ങള്‍ (ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 50 രൂപ 25 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 100 രൂപ 50 രൂപ
300ന് മുകളില്‍ 150 രൂപ 100 രൂപ
വ്യാവസായിക കെട്ടിടങ്ങള്‍ (ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 50 രൂപ 30 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 100 രൂപ 50 രൂപ
300ന് മുകളില്‍ 150 രൂപ 100 രൂപ
വാണിജ്യ കെട്ടിടങ്ങള്‍ (ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 70 രൂപ 40 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 150 രൂപ 70 രൂപ
300ന് മുകളില്‍ 200 രൂപ 120 രൂപ
മറ്റുള്ള കെട്ടിടങ്ങള്‍(ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 50 രൂപ 30 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 100 രൂപ 60 രൂപ
300ന് മുകളില്‍ 150 രൂപ 90 രൂപ

മുനിസിപ്പാലിറ്റി:

പാര്‍പ്പിടത്തിനായുള്ള കെട്ടിടങ്ങള്‍ (ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 70 രൂപ 35 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 120 രൂപ 60 രൂപ
300ന് മുകളില്‍ 200 രൂപ 150 രൂപ
വ്യാവസായിക കെട്ടിടങ്ങള്‍ (ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 70 രൂപ 40 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 120 രൂപ 60 രൂപ
300ന് മുകളില്‍ 200 രൂപ 150 രൂപ
വാണിജ്യ കെട്ടിടങ്ങള്‍ (ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 90 രൂപ 50 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 150 രൂപ 80 രൂപ
300ന് മുകളില്‍ 250 രൂപ 150 രൂപ
മറ്റുള്ള കെട്ടിടങ്ങള്‍ (ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 70 രൂപ 40 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 120 രൂപ 70 രൂപ
300ന് മുകളില്‍ 200 രൂപ 100 രൂപ

കോര്‍പറേഷന്‍:

പാര്‍പ്പിടത്തിനായുള്ള കെട്ടിടങ്ങള്‍(ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 100 രൂപ 40 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 150 രൂപ 70 രൂപ
300ന് മുകളില്‍ 200 രൂപ 150 രൂപ
വ്യാവസായിക കെട്ടിടങ്ങള്‍ (ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 120 രൂപ 50 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 150 രൂപ 70 രൂപ
300ന് മുകളില്‍ 200 രൂപ 150 രൂപ
വാണിജ്യ കെട്ടിടങ്ങള്‍(ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 100 രൂപ 60 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 170 രൂപ 100 രൂപ
300ന് മുകളില്‍ 300 രൂപ 150 രൂപ
മറ്റുള്ള കെട്ടിടങ്ങള്‍(ചതുരശ്ര മീറ്റര്‍ നിരക്ക്) വര്‍ധിപ്പിച്ച പെര്‍മിറ്റ് ഫീസ് കുറച്ചതിന് ശേഷം
81-150 ചതുരശ്ര മീറ്റര്‍ 100 രൂപ 50 രൂപ
151 - 300 ചതുരശ്ര മീറ്റര്‍ 150 രൂപ 80 രൂപ
300ന് മുകളില്‍ 200 രൂപ 120 രൂപ

Also Read:'ബജറ്റിൽ സംസ്ഥാനങ്ങളെ അവഗണിച്ചു, പ്രഖ്യാപനങ്ങള്‍ രാഷ്ട്രീയ നിലനില്‍പ്പ് ലക്ഷ്യമിട്ട്': മുഖ്യമന്ത്രി

Last Updated : Jul 24, 2024, 7:36 PM IST

ABOUT THE AUTHOR

...view details