ഇടുക്കി:കേരള കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങളില്‍ മാത്രമല്ല എല്‍ഡിഎഫിന്‍റെ വോട്ട് ചോര്‍ന്നിരിക്കുന്നതെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാൽ. മലയോര മേഖലയിലും തീരദേശ മേഖലയിലുമെല്ലാം എല്‍ഡിഎഫിന്‍റെ വോട്ട് കുറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ചിട്ടയായ പ്രവര്‍ത്തനമാണ് എല്‍ഡിഎഫ് നടത്തിയിരുന്നത്. എന്നിട്ടും തെരഞ്ഞെടുപ്പ് ഫലം ഇടതുമുന്നണിക്ക് എതിരായി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ലഭിക്കും എന്നു കരുതിയ വോട്ടുകളില്‍ പോലും ചോര്‍ച്ചയുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.