തിരുവനന്തപുരം: വയനാട്, മുണ്ടക്കൈ -ചൂരല്‍മലയിലെ ഉരുള്‍പൊട്ടലില്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കുടുംബാധിഷ്‌ട മൈക്രോ പ്ലാന്‍ തയ്യാറാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ല ഭരണകൂടം, കുടുംബശ്രീ മിഷന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിദഗ്‌ധര്‍ എന്നിവരെ ഉള്‍പ്പെടുത്തി സെപ്‌തംബര്‍ 9ന് വയനാട് കല്‍പറ്റയില്‍ നടന്ന കണ്‍സള്‍ട്ടേഷന്‍ ശില്‌പശാലയില്‍ പ്ലാനിന് ധാരണയായിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മൈക്രോ പ്ലാന്‍ തയ്യാറാക്കി വരികയാണ്. നിയമസഭയില്‍ വയനാട് ദുരിതാശ്വാസത്തിന് കേന്ദ്ര സഹായം വൈകുന്നത് സംബന്ധിച്ച് ടി സിദ്ദിഖ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ദുരന്തപ്രവചന സംവിധാനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുരന്തബാധിതര്‍ക്ക് സംസ്ഥാനം നല്‍കിയ സഹായം വിശദമാക്കിയ മുഖ്യമന്ത്രി, ധനസഹായം കൈമാറാന്‍ കേന്ദ്രത്തോട് സംസ്ഥാന ഹൈക്കോടതി ആവശ്യപ്പെട്ട കാര്യവും സൂചിപ്പിച്ചു. 1200 കോടിയിലേറെ നാശനഷ്‌ടം അനുമാനിച്ച ദുരന്തത്തില്‍ കേന്ദ്ര സഹായമാണ് പ്രതീക്ഷ. പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ എസ് ഇ ബി, തദ്ദേശസ്വയംഭരണം, ദുരന്തനിവാരണം എന്നീ വകുപ്പുകളില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വരൂപിച്ച് ജില്ല ഭരണകൂടത്തിന്‍റെ സഹായത്തോടെയാണ് പുനരധിവാസ പദ്ധതി നടപ്പിലാക്കുക.