കേരളം

kerala

ETV Bharat / state

'മുഖ്യമന്ത്രിയുടെ പരിപാടി രാഹുൽ ഗാന്ധിയെ വിമർശിക്കുക എന്നത് മാത്രം'; കെ സി വേണുഗോപാൽ - K C VENUGOPAL AGAINST CM - K C VENUGOPAL AGAINST CM

മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ച് കെ സി വേണുഗോപാൽ. തങ്ങളുടെ പാർട്ടിയുടെ കാര്യം തങ്ങൾ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

C M PINARAYI VIJAYAN  K C VENUGOPAL  LOK SABHA ELECTION 2024  RAHUL GANDHI
K C Venugopal Against Chief Minister Pinarayi Vijayan

By ETV Bharat Kerala Team

Published : Apr 4, 2024, 12:58 PM IST

K C Venugopal Against Chief Minister Pinarayi Vijayan

ആലപ്പുഴ :മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറൽ സെക്രെട്ടറി കെ സി വേണുഗോപാൽ. മുഖ്യമന്ത്രിയുടെ ഏക പരിപാടി രാഹുൽ ഗാന്ധിയെ വിമർശിക്കുക എന്നത് മാത്രമാണെന്ന് കെ സി വേണുഗോപാൽ പരഞ്ഞു. മോദിയെ പറ്റി പിണറായി ഒരക്ഷരം മിണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ പാർട്ടിയുടെ കാര്യം തങ്ങൾ തീരുമാനിക്കും. ആദ്യം മുഖ്യമന്ത്രി മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയണം. മുഖ്യമന്ത്രിയുടെ ഉപദേശം തങ്ങൾക്കു വേണ്ടയെന്നും അദ്ദേഹം വ്യക്തമാക്കി.

എസ്‌ഡിപിഐ പിന്തുണ വിഷയത്തിൽ കോൺഗ്രസ് നിലപാട് ഇന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കുമെന്നും വേണുഗോപാൽ ആലപ്പുഴയിൽ പറഞ്ഞു.

ലോക്‌സഭ തെരഞ്ഞെടുപ്പ്; കേരളത്തില്‍ യുഡിഎഫിനെ പിന്തുണയ്ക്കു‌മെന്ന് എസ്‌ഡിപിഐ :2024 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിനെ പിന്തുണയ്ക്കു‌മെന്ന് എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ ബിജെപി സർക്കാരിനെതിരായ മതനിരപേക്ഷ കൂട്ടായ്‌മയ്ക്ക് നേതൃത്വം നൽകുന്നത് കോൺഗ്രസാണ്. കേരളത്തിൽ പരസ്‌പരം മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും പശ്ചിമ ബംഗാളിൽ ഒരുമിച്ചാണ് മത്സരിക്കുന്നത്. ഇത് ദേശീയ തലത്തിൽ ബിജെപി വിരുദ്ധ രാഷ്ട്രീയ ശക്തിപെടുന്നതിനെയാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ തലത്തിൽ പാർട്ടി മതനിരപേക്ഷ ചേരിയെ പിന്തുണക്കും. കേരളത്തിൽ സ്ഥാനാർഥികളെ നിർത്തില്ലെന്നും എസ്‌ഡിപിഐ സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു. ദേശീയ തലത്തിൽ പാർട്ടി പതിനെട്ട് സ്ഥലങ്ങളിൽ മത്സരിക്കുന്നുണ്ട്. കേരളത്തിൽ ഇപ്രാവശ്യം മത്സരിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : 'എസ്‌ഡിപിഐ പിന്തുണ നേടിയതിലൂടെ കോൺഗ്രസിന്‍റെ വർഗീയ മുഖം പുറത്തുവന്നു': ഇ പി ജയരാജൻ

ABOUT THE AUTHOR

...view details