കേരളം

kerala

കാസര്‍കോട് കനത്ത മഴ, തേജ്വസിനി പുഴയിൽ ജലനിരപ്പ് ഉയർന്നു; നീലേശ്വരത്ത് വീടുകളിൽ വെള്ളം കയറി - KASARAGOD RAIN ISSUES

By ETV Bharat Kerala Team

Published : Jul 19, 2024, 8:18 AM IST

കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടൽ. തേജസ്വിനി പുഴയിൽ ജലനിരപ്പ് ഉയർന്നു. കാസർകോട് പല സ്ഥലങ്ങളിലും വീടുകളിൽ വെള്ളം കയറി. ശക്തമായ മഴയെ തുടർന്ന് കാസർകോട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ,

RAIN ALERT IN KASARAGOD  TEJASWANI RIVER S WATER LEVEL RISED  കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടൽ  RAIN ISSUES IN KASARAGOD
Rain Disaster In Kasaragod (ETV Bharat)

കാസർകോട് ശക്തമായ മഴ തുടരുന്നു (ETV Bharat)

കാസർകോട്:കാസർകോടും ശക്തമായ മഴ തുടരുകയാണ്. തേജ്വസിനി പുഴയിലെ ജലനിരപ്പ് ക്രമാധീതമായി ഉയർന്നതിനെ തുടർന്ന് നീലേശ്വരത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. പോടോംതുരുത്തിയിലെ വീടുകളിലും വെള്ളം കയറി.

70 ഓളം വീടുകളിലാണ് വെള്ളം കയറിയത്. അവിടെ നിന്ന് 5 കുടുംബങ്ങളും ചാത്തമത്തിൽ നിന്ന് 7 കുടുംബങ്ങളും ബന്ധുവീടുകളിക്ക് മാറി താമസിച്ചിട്ടുണ്ട്. അതേസമയം ചാമാത്തിൽ നിന്ന് ഒരു കുടുംബത്തിലെ 4 പേരെ ആലയിൽ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിലുള്ള ക്യാമ്പിലേക്ക് മാറ്റി.

കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടിയതാണ് ജലനിരപ്പ് ഉയരാൻ കാരണമെന്ന് പറയപ്പെടുന്നു. ഈ സാഹചര്യത്തില്‍ നദീതീരത്ത് താമസിക്കുന്നവർക്ക് അധികൃതർ ജാഗ്രത നിർദേശം നൽകി.

കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ട് ഉണ്ടായി. കോടോംബേളൂർ കോളിയാർ അംഗൻവാടിയുടെ ചുറ്റുമതിൽ തകർന്നു, എന്നാൽ ആർക്കും പരിക്കില്ല. മഴ തുടരുന്ന സാഹചര്യത്തിൽ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് (ജൂലൈ 19) ജില്ല കലക്‌ടര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Also Read:ബംഗാള്‍ ഉള്‍ക്കടലിൽ പുതിയ ന്യൂനമര്‍ദ്ദം: കേരളത്തില്‍ അടുത്ത 5 ദിവസം ശക്തമായ മഴ തുടരും

ABOUT THE AUTHOR

...view details