കാസർകോട്:നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ കളിയാട്ട മഹോത്സവത്തിനിടെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം അഞ്ചായി. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത് (28) ആണ് ഇന്ന് (നവംബര്‍ 09) രാവിലെ പത്ത് മണിയോടെ മരിച്ചത്.
കെഎസ്ഇബിയിൽ താത്കാലിക ഡ്രൈവർ ആയിരുന്നു രജിത്ത്. അപകടത്തിൽ
നീലേശ്വരം കൊല്ലംപാറ സ്വദേശി ബിജു, ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ്, രതീഷ്,
സന്ദീപ് എന്നിവരാണ് നേരത്തെ മരിച്ചത്. നിലവിൽ 63 പേർ വിവിധ ആശുപത്രികളിൽ ചികിത്സയില്‍ കഴിയുന്നുണ്ട്.