കാസർകോട്:നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം മൂന്നായി. സാരമായി പൊളളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഞായറാഴ്‌ച (നവംബര്‍ 03) രാത്രിയാണ് മരിച്ചത്. നീലേശ്വരം സ്വദേശി കെ ബിജു (38) ആണ് മരിച്ചത്. ബിജുവിന് 50 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍ കൂടി മരിച്ചു, മരണം മൂന്നായി - NILESWARAM TEMPLE BLAST DEATH
നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ പൊളളലേറ്റ് ചികിത്സയിലായിരുന്ന നീലേശ്വരം സ്വദേശി മരിച്ചു.
Biju (ETV Bharat)
Published : Nov 3, 2024, 10:53 PM IST
കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രതീഷ് ഇന്ന് രാവിലെയും, ഇന്നലെ സന്ദീപ് എന്നായാളും മരിച്ചിരുന്നു. സന്ദീപിന്‍റെ മൃതദേഹം ഇന്ന് സംസ്‌കരിച്ചു.