കാസർകോട്: നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രതീഷ് (32) ആണ് മരിച്ചത്. അപകടത്തിൽ ഇയാള്‍ക്ക് 60 ശതമാനം പൊള്ളലേറ്റിരുന്നു.
നീലേശ്വരം വെടിക്കെട്ട് അപകടം; ഒരാള്‍ കൂടി മരിച്ചു - NILESWARAM TEMPLE BLAST DEATH
മരിച്ചത് കിണാവൂർ സ്വദേശി. ഇതോടെ മരണം രണ്ടായി.
Ratheesh (ETV Bharat)
Published : Nov 3, 2024, 11:36 AM IST
ഇന്നലെ മരണപ്പെട്ട ചോയ്യങ്കോട് കിണാവൂര്‍ സ്വദേശി സന്ദീപിന്‍റെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തിൽ പരിക്കേറ്റ 98 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. 154 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു.
സംഭവത്തിൽ എ ഡി എമ്മിന്‍റെ അന്വേഷണ റിപ്പോർട്ട് ഉടൻ ജില്ലാ കലക്‌ടർ കെ ഇമ്പശേഖറിന് കൈമാറും. കാഞ്ഞങ്ങാട് ഡി വൈ എസ് പി ബാബു പെരിങ്ങോത്ത് അന്വേഷിക്കുന്ന കേസിൽ ക്ഷേത്ര ഭാരവാഹികളായ നാലു പ്രതികൾ ഒളിവിലാണ്.