കേരളം

kerala

ETV Bharat / state

കനത്ത മഴ; കാസർകോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി - Rain Holiday Declared In Kasaragod - RAIN HOLIDAY DECLARED IN KASARAGOD

കോളജുകൾക്ക് അവധി ബാധകമാകില്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മാറ്റമില്ല.

HEAVY RAIN IN KASARAGOD  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  കാസർകോട് കനത്ത മഴ  KASARAGOD RAIN
Representational Image (ETV Bharat)

By ETV Bharat Kerala Team

Published : Jul 14, 2024, 6:33 PM IST

കാസർകോട്:ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്‌ടർ കെ ഇമ്പശേഖർ നാളെ (ജൂലൈ 15) അവധി പ്രഖ്യാപിച്ചു. ജില്ലയിൽ ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. കോളജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിലും മാറ്റമുണ്ടാകില്ല.

കാസർകോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴ രേഖപ്പെടുത്തിയിട്ടുണ്ട്. കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ നാളെ അതി തീവ്രമഴയ്‌ക്കുള്ള റെഡ് അലർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുൻകരുതൽ എന്ന നിലയിൽ അവധി പ്രഖ്യാപിച്ചത്.

ജില്ലയിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്‌സി സ്‌കൂളുകൾ കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി ബാധകമാവുക. അതേസമയം അവധി മൂലം നഷ്‌ടപ്പെടുന്ന പഠനസമയം ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കേണ്ടതാണെന്നും കലക്‌ടർ അറിയിച്ചു.

Also Read :കനത്ത മഴയില്‍ ചെങ്കുത്തായ മലയ്‌ക്ക് മുകളില്‍പ്പെട്ട് 27 ഥാറുകള്‍; അനധികൃത ട്രക്കിങ് നടത്തിയ സംഘത്തിനെതിരെ നടപടിയ്‌ക്ക് നിര്‍ദേശം - Idukki Illegal Trucking

ABOUT THE AUTHOR

...view details