കാസർകോട്: സംസ്ഥാനത്ത് ആദ്യമായി ജലബജറ്റ് തയ്യാറാക്കി കാസർകോട് ജില്ല പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളും നഗരസഭകളും തയ്യാറാക്കിയ ഹരിത കേരളം ജലബജറ്റ് റിപ്പോർട്ടിനെ ക്രോഡീകരിച്ചുകൊണ്ടാണ് കാസർകോട് ജില്ല പഞ്ചായത്ത് ജില്ലാ തല ജലബജറ്റ് രേഖ തയ്യാറാക്കിയത്. ജലബജറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ മണ്ണ് - ജല സംരക്ഷണത്തിനും ഭൂജല പരിപോഷണത്തിനും ജല പുനരുജ്ജീവനത്തിനും കാർഷിക വികസനത്തിനും കർമ്മപരിപാടികൾ തയാറാക്കും.
ജനകീയ ചർച്ചകളിലൂടെ ജില്ല ജലസുരക്ഷ പ്ലാൻ തയ്യാറാക്കുകയും വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും ഏകോപനത്തോടെ നടപ്പാക്കുകയും ചെയ്യും. ജലസേചനം, ഭൂജല വകുപ്പ്, മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, വനം, കൃഷി, മണ്ണ് സംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തിലുള്ള ജില്ലാതല സാങ്കേതിക സമിതി, ജലബജറ്റ് പരിശോധിക്കുകയും ജലസുരക്ഷ പ്ലാൻ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഹരിതകേരളം മിഷൻ മുഖേന ആരംഭിച്ചിട്ടുമുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
നിലവിൽ ഭൂജല ലഭ്യതയിൽ സെമി ക്രിട്ടിക്കൽ തലത്തിലുള്ള കാസർകോട് ജില്ലയിൽ ഫലപ്രദവും ശാസ്‌ത്രീയവുമായ സമഗ്ര ജലസംരക്ഷണ പ്രവർത്തനങ്ങൾ ആവിഷ്‌കരിക്കേണ്ടത് അനിവാര്യമാണെന്നും, ഈ തിരിച്ചറിവിലാണ് ജില്ല പഞ്ചായത്ത് ജല ബജറ്റ് തയ്യാറാക്കിയിട്ടുള്ളതെന്നും പഞ്ചായത്ത് പ്രസിഡന്‍റ് ബേബി ബാലകൃഷ്‌ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്ത് തയ്യാറാക്കുന്ന ജലസുരക്ഷ പ്ലാനിന്‍റെ ആദ്യ ഘട്ടം എന്ന നിലയിലാണ് ജല ബജറ്റിന്‍റെ കരട് രേഖ തയ്യാറാക്കിയിട്ടുള്ളതെന്നും ബേബി ബാലകൃഷ്‌ണൻ പറഞ്ഞു.
സി.ഡബ്ല്യൂ.ആർ.ഡി.എം വികസിപ്പിച്ചെടുത്ത രീതി ശാസ്‌ത്രമാണ് ഹരിത കേരള മിഷൻ മുഖേന ജലബജറ്റ് തയ്യാറാക്കാന്‍ അവലംബിച്ചിരിക്കുന്നത്. 2012-13 മുതല്‍ 2021-22 വരെ തുടര്‍ച്ചയായ 10 വര്‍ഷങ്ങളിലെ മഴ ലഭ്യതയുടെ ശരാശരി പരിഗണിക്കുമ്പോൾ കാസർകോട് ജില്ലയിലെ ശരാശരി വാര്‍ഷിക മഴ ലഭ്യത 3354.69 മി. മി (സി.പി.സി.ആർ.ഐ വർഷമാപിനി) ആണ്.
കാസർകോട് ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ജലലഭ്യത ക്രോഡീകരിക്കുമ്പോൾ ജില്ലയിലെ ആകെ ജലലഭ്യത വർഷത്തിൽ 4261.32443 ദശലക്ഷം ഘനമീറ്ററാണ്.
ജല ലഭ്യത എങ്ങനെ കണക്കാക്കം?