എറണാകുളം:കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ മുൻമന്ത്രി എസി മൊയ്‌തീന്‍റെ ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ശരിവച്ച അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി തീരുമാനം പുനപരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്. മൊയ്‌തീന്‍റെ ഭാര്യയുടെയും മകളുടെയും ഭാഗം കേട്ടില്ല എന്ന് ആരോപിച്ച് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിൻ്റെ നിർദേശം. ഹർജിക്കാരുടെ ഭാഗം കൂടി കേട്ട ശേഷം അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി തീരുമാനമെടുക്കണമെന്നാണ് കോടതി ഉത്തരവ്.
മൊയ്‌തീന്‍റെ ഭാര്യയുടെയും മകളുടെയും ബാങ്ക് അക്കൗണ്ടുകൾ ഇഡിയായിരുന്നു മരവിപ്പിച്ചത്. ഇത് പിന്നീട് അഡ്ജ്യൂഡിക്കേറ്റിങ് അതോറിറ്റി ശരിവയ്ക്കുകയുമായിരുന്നു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും