കോഴിക്കോട് :കരിപ്പൂരിൽ നിന്ന് ഇന്നലെ രാത്രി എട്ട് മണിക്ക് ദുബായിലേക്ക് പുറപ്പെട്ട വിമാനം മഴക്കെടുതി മൂലം ഇറങ്ങാനാകാതെ മടങ്ങി. ഇന്നലെ രാത്രി മസ്‌കറ്റ് വിമാനത്താവളത്തിലിറക്കിയ വിമാനം ഇന്ന് പുലര്‍ച്ചെയോടെയാണ് കരിപ്പൂരിലെത്തിയത്. 180ഓളം യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.
യാത്രക്കാരെ റാസല്‍ഖൈമയിലെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കൂടാതെ, റീഫണ്ട് നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ദുബായിൽ നിന്നും കേരളത്തിലേക്ക് തിരിക്കുന്ന യാത്രക്കാർക്ക് എയർ ഇന്ത്യ കര്‍ശന നിബന്ധനകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്ക് നിർദേശം ലഭിച്ചവർ മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്നാണ് അറിയിപ്പ്.