കോഴിക്കോട് :കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിട്ടതോടെ വലഞ്ഞ് യാത്രക്കാര്‍. കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. മലപ്പുറം കോഴിക്കോട് ജില്ലകളിൽ പുലർച്ചെ മുതൽ കനത്ത മഴയായിരുന്നു. അതാണ് മൂടല്‍ മഞ്ഞിന് കാരണമായത്.
കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിട്ടു ; വലഞ്ഞ് യാത്രക്കാര്‍ - flights diverted at Karipur airport
കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ച് വിട്ടു. രണ്ട് ഇൻഡിഗോ വിമാനങ്ങളും ഒരു എയർ ഇന്ത്യ വിമാനവുമാണ് വഴിതിരിച്ച് വിട്ടത്.
കരിപ്പൂർ വിമാനത്താവളം (Source: Etv Bharat Reporter)
Published : May 14, 2024, 10:30 AM IST
രണ്ട് ഇൻഡിഗോ വിമാനങ്ങൾ കോയമ്പത്തൂരിലേക്കും ഒരു എയർ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിലേക്കുമാണ് വഴിതിരിച്ച് വിട്ടിരുന്നത്. അന്തരീക്ഷം സുഗമമായതോടെ വിമാനങ്ങൾ തിരിച്ചെത്തി. ഇനി ഒരു ഗൾഫ് എയർ വിമാനമാണ് ലാൻഡ് ചെയ്യാനുള്ളത്.
ALSO READ: കോഴിക്കോട് ആനക്കുഴിക്കരയിലെ പ്ലാസ്‌റ്റിക് ഗോഡൗണിൽ വൻ തീപിടിത്തം