കോട്ടയം : കേരളം ഒരു സ്വതന്ത്ര രാജ്യം ആണെന്ന് വരുത്താൻ പിണറായി ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കുവൈറ്റിൽ പോയി സഹായം ചെയ്യാൻ അല്ല വീണ ജോർജിനെ അയക്കാൻ തീരുമാനിച്ചത്, കേരളം സ്വതന്ത്ര രാജ്യം ആണെന്ന് വരുത്താൻ ആണ് ശ്രമം നടത്തിയത്.
കേന്ദ്രം കേരളത്തെ അപമാനിക്കുന്നുവെന്ന് വരുത്താൻ ആണ് മുഖ്യമന്ത്രിയുടെ ശ്രമം. കുവൈറ്റ് ദുരന്തത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേഗത്തിൽ നടപടികൾ കേന്ദ്രം പൂർത്തിയാക്കി. കേന്ദ്രം നന്നായി ഇടപെട്ടു എന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുമുണ്ട്.
എന്നിട്ടെന്തിനാണ് മുഖ്യമന്ത്രി ഇടങ്കോലിടുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.