കേരളം

kerala

ETV Bharat / state

'എഡിജിപി മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ഏജന്‍റ്, കാത്തിരിക്കുന്നത് ശിവശങ്കറിന്‍റെ ഗതി': കെ സുധാകരന്‍ - K Sudhakaran Criticize CPM

എഡിജിപി-ആര്‍എസ്എസ്‌ കൂടിക്കാഴ്‌ച വിവാദത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ഏജന്‍റാണെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ എന്ന് സുധാകരന്‍ ആരോപിച്ചു.

സിപിഎമ്മിനെതിരെ കെ സുധാകരന്‍  ADGP MEETING WITH RSS LEADER  MR AJITH KUMAR KERALA CPM  SUDHAKARAN AGAINST PINARAYI VIJAYAN
K Sudhakaran (ETV Bharat)

By ETV Bharat Kerala Team

Published : Sep 7, 2024, 8:28 PM IST

തിരുവനന്തപുരം:ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയ എഡിജിപി എംആര്‍ അജിത് കുമാര്‍ മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും ഏജന്‍റാണെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. അജിത് കുമാറിനെ കാത്തിരിക്കുന്നത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്‍റെ ഗതിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് കീഴ്‌പ്പെട്ടിരിക്കുകാണെന്നും കെ സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെയും സിപിഎം കേരള ഘടകത്തിന്‍റെയും പരസ്യമായ ആര്‍എസ്എസ് ബാന്ധവത്തെ തിരുത്താനും ശക്തമായ നിലപാട് സ്വീകരിക്കാനുമുള്ള ആര്‍ജ്ജവം സിപിഎം നേതൃത്വം കാണിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് നേതൃത്വവുമായി കൂടിക്കാഴ്‌ച നടത്തിയെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ സമ്മതിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. സ്പെഷ്യല്‍ ബ്രാഞ്ച് ഈ കൂടിക്കാഴ്‌ച നടന്ന തൊട്ടടുത്ത ദിവസം തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്.

എന്നിട്ടും നാളിതുവരെ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ മുഖ്യമന്ത്രി നടപടിയെടുത്തില്ല. മുഖ്യമന്ത്രിക്ക് വേണ്ടിയുള്ള പ്രത്യേക ദൗത്യമായതിനാലാണ് എഡിജിപിക്കെതിരെ നടപടിയെടുക്കാതിരുന്നത്. തലസ്ഥാനത്തുവച്ച് ആര്‍എസ്എസ് നേതാവ് റാം മാധവിനെയും എഡിജിപി കണ്ടിരുന്നു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

മുഖ്യമന്ത്രിക്കെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നിര്‍ജ്ജീവമാക്കാനുള്ള ഡീല്‍ ആര്‍എസ്എസ് നേതൃത്വവുമായി നടത്തുകയായിരുന്നു എഡിജിപിയുടെ രാഷ്ട്രീയ ദൗത്യം. അതിനാലാണ് എഡിജിപിക്ക് ക്രമസമാധാന ചുമതലയും ആഭ്യന്തരവകുപ്പില്‍ സര്‍വ്വസ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള അമിത അധികാരവും മുഖ്യമന്ത്രി നല്‍കിയത്. ഈ നടപടി കേരളത്തിന്‍റെ ക്രമസമാധാന പരിപാലനത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നതാണ്.

ഇത് തിരിച്ചറിഞ്ഞാണ് സിപിഐ ദേശീയ സെക്രട്ടറി ആനി രാജ കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ആരോപിച്ചത്. ഇത് സ്ഥിരീകരിക്കുന്നതാണ് എഡിജിപിയും ആര്‍എസ്എസ് നേതൃത്വവുമായുള്ള കൂടിക്കാഴ്‌ചയെന്നും സുധാകരന്‍ പറഞ്ഞു. ക്രമസമാധാന ചുമതല വഹിക്കുന്ന എഡിജിപി ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ആര്‍എസ്എസ് പോഷകസംഘടന നേതാക്കളോടൊപ്പം അവരുടെ വാഹനത്തില്‍ ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബെലയെ കാണാന്‍ പോയി എന്നത് ഈ സംഭവത്തിന്‍റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

എഡിജിപിയുടെ സന്ദര്‍ശനത്തെ കുറിച്ച് സിപിഎം സെക്രട്ടറി എംവി ഗോവിന്ദനും അറിവുള്ളത് കൊണ്ടാണ് അദ്ദേഹം ഇതിനെ ന്യായീകരിക്കുന്നത്. എഡിജിപിയുടെ രഹസ്യ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്‍റെയും അറിവും ആശിര്‍വാദവുമുണ്ട്. പൂരം കലക്കാനുള്ള തിരക്കഥ സിപിഎമ്മും ബിജെപിയും ചേര്‍ന്നാണ് ആസൂത്രണം ചെയ്‌തത്. പൊലീസ് അത് ഭംഗിയായി നടപ്പാക്കി. സംഘപരിവാര്‍ രഹസ്യബന്ധത്തിലൂടെ ന്യൂനപക്ഷങ്ങളെ സിപിഎമ്മും മുഖ്യമന്ത്രിയും ചേര്‍ന്ന് വഞ്ചിച്ചെന്നും കെ സുധാകരന്‍ പറഞ്ഞു.

Also Read:'2023ല്‍ നടന്ന കൂടിക്കാഴ്‌ച എങ്ങനെ 2024ലെ പൂരം അലങ്കോലപ്പെടുത്തും, സംസ്ഥാനത്ത് നടക്കുന്നത് കൊള്ള മുതല്‍ പങ്കുവയ്‌ക്കുന്നതിലുള്ള തര്‍ക്കം': കെ സുരേന്ദ്രന്‍

ABOUT THE AUTHOR

...view details