തൃശൂര്‍ :മണ്ഡലത്തില്‍ യുഡിഎഫ് വിജയം ഉറപ്പെന്ന് കെ മുരളീധരൻ. ബിജെപിയുമായി ഡീൽ ഇല്ലെങ്കിൽ സിപിഎം രണ്ടാം സ്ഥാനത്ത് വരും. അഥവാ തോറ്റാൽ താൻ തൃശൂരിൽ കെട്ടിക്കിടക്കില്ലെന്നും കെ മുരളീധരൻ പറഞ്ഞു. സിനിമാനടനെ അടുത്ത് കാണുമ്പോൾ ആളുകൾക്ക് കൗതുകം ഉണ്ടാവും. അതൊന്നും വോട്ട് ആകില്ല.
'സിനിമാനടനെ കാണുന്നത് ആളുകള്‍ക്ക് കൗതുകം, അതൊന്നും വോട്ടാകില്ല' ; തൃശൂരിൽ ജയം യുഡിഎഫിനെന്ന് കെ മുരളീധരൻ - K Muraleedharan On Poll Turnout - K MURALEEDHARAN ON POLL TURNOUT
ഒരിടത്തുപോലും ജയിക്കാത്ത പത്മജയാണ് താൻ തോൽക്കുമെന്ന് പറയുന്നതെന്ന് കെ മുരളീധരൻ
K MURALEEDHARAN ON POLL TURNOUT
Published : Apr 27, 2024, 1:33 PM IST
ഒരിടത്തുപോലും ജയിക്കാത്ത പത്മജയാണ് താൻ തോൽക്കുമെന്ന് പറയുന്നതെന്നും കെ മുരളീധരൻ പരിഹസിച്ചു. കെ കരുണാകരൻ ഇന്നും സൂര്യതേജസോടെ നിൽക്കുന്ന വ്യക്തിത്വമാണ്. അതുനോക്കി ആരും കുരച്ചിട്ട് കാര്യമില്ലെന്നും രാജ്‌മോഹൻ ഉണ്ണിത്താന് മറുപടിയായി കെ മുരളീധരൻ പറഞ്ഞു.
ALSO READ:'സഹോദരി അല്ലെന്ന് പറഞ്ഞ കെ മുരളീധരന് വേണ്ടി പ്രാർത്ഥിക്കേണ്ടതില്ല': പത്മജ വേണുഗോപാൽ