ആലപ്പുഴ:കേരളത്തിൽ യുഡിഎഫ് അനുകൂലമായ തരംഗമാണ് അലയടിക്കുന്നതെന്ന് കെസി വേണുഗോപാൽ. ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടുമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പഴവീട് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ യുഡിഎഫ് തരംഗം; ഇന്ത്യ മുന്നണി മികച്ച വിജയം നേടുമെന്നും കെ സി വേണുഗോപാൽ - K C Venugopal casts his vote - K C VENUGOPAL CASTS HIS VOTE
കേരളത്തിൽ മുഴുവൻ സീറ്റും യുഡിഎഫ് നേടുമെന്ന് കെസി വേണുഗോപാൽ.
Published : Apr 26, 2024, 10:45 AM IST
രാജ്യത്തെ ഭരണമാറ്റത്തിനുള്ള തെരഞ്ഞെടുപ്പാണിത്. കോൺഗ്രസിന്‍റെ നേതൃത്വത്തിലുള്ള ഒരു ഗവണ്മെന്‍റ് ഉണ്ടാക്കാനുള്ള പോരാട്ടത്തിലാണ്. റിസൾട്ട് വരുമ്പോൾ കോൺഗ്രസ് നയിക്കുന്ന ഒരു ഗവണ്മെന്‍റ് ഇന്ത്യ മുന്നണി ദേശീയതലത്തിലുണ്ടാക്കും. കേരളത്തിൽ 20 സീറ്റും യുഡിഎഫ് നേടും. കോൺഗ്രസും ഇടതുപക്ഷവും തമ്മിലുള്ള മത്സരമാണ് ഇവിടെ നടക്കുന്നതെന്നും കെസി വേണുഗോപാൽ വ്യക്തമാക്കി.
ALSO READ:വോട്ട് രേഖപ്പെടുത്തി എം വി ജയരാജൻ; വിജയ പ്രതീക്ഷ പങ്കുവച്ചു, കോണ്‍ഗ്രസിന് വിമര്‍ശനം