തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട്ടിൽ നിന്നും ലഭിച്ചത് ജോയിയുടെ മൃതദേഹം തന്നെയെന്ന് ഔദ്യോഗിക സ്ഥിരീകരണം. മോർച്ചറിയിൽ ജോയിയുടെ സഹോദരന്‍റെ മകൻ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. തുടർന്ന് ഇൻക്വിസ്‌റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മേയർ ആര്യ രാജേന്ദ്രനായിരുന്നു ഔദ്യോഗികമായി ജോയിയുടെ മരണം സ്ഥിരീകരിച്ചത്.
ആമയിഴഞ്ചാൻ തോടിന്‍റെ തമ്പാനൂർ റെയിൽവേ പാളത്തിന്‍റെ അടിയിലൂടെ കടന്നുപോകുന്ന ഭാഗത്താണ് ശനിയാഴ്‌ച (ജൂലൈ 13) പതിനൊന്നുമണിയോടെ തൊഴിലാളി ഒഴുക്കിൽപ്പെട്ടത്. തോട്ടിൽ ആൾപ്പൊക്കത്തെക്കാൾ ഉയരത്തിൽ മാലിന്യം കുമിഞ്ഞുകൂടിയത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കിയിരുന്നു. പാളത്തിന്‍റെ അടിഭാഗത്ത് 140 മീറ്റർ നീളത്തിൽ തുരങ്കത്തിലൂടെയാണ് വെള്ളം ഒഴുകുന്നത്.