കേരളം

kerala

ETV Bharat / state

രാജ്യസഭ സീറ്റ്: പരസ്യ ചർച്ചയ്‌ക്കില്ല, എൽഡിഎഫിൽ ചർച്ച ചെയ്യുമെന്ന് ജോസ് കെ മാണി - JOSE K MANI ABOUT RAJYA SABHA SEAT - JOSE K MANI ABOUT RAJYA SABHA SEAT

രാജ്യസഭ സീറ്റ് ആവശ്യം ഉന്നയിക്കുന്ന വിഷയത്തിൽ പരസ്യ ചർച്ചയ്‌ക്കില്ലെന്നും എൽഡിഎഫുമായി ചർച്ച ചെയ്യുമെന്നും ജോസ് കെ മാണി.

ജോസ് കെ മാണി  രാജ്യസഭ സീറ്റ് ആവശ്യം  KERALA CONGRESS  LDF
Jose K Mani (Source: ETV Bharat Reporter)

By ETV Bharat Kerala Team

Published : May 13, 2024, 7:42 PM IST

ജോസ് കെ മാണി മാധ്യമങ്ങളോട് (Source: ETV Bharat Reporter)

കോട്ടയം: രാജ്യസഭ സീറ്റ് സംബന്ധിച്ച വിഷയത്തിൽ പരസ്യ ചർച്ചയ്ക്ക് ഇല്ലെന്ന് ജോസ് കെ മാണി. എൽഡിഎഫിൽ ഇക്കാര്യം ചർച്ച ചെയ്യും. വിഷയത്തിൽ വ്യക്തമായ അഭിപ്രായവും ധാരണയും പാർട്ടിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.

എൽഡിഎഫിൻ്റെ തുടർഭരണത്തിന് വഴിയൊരുക്കിയത് മാണി ഗ്രൂപ്പിൻ്റെ നിലപാടാണ്. അതിനാൽ ഉചിതമായ തീരുമാനം സിപിഎമ്മും എൽഡിഎഫും എടുക്കുമെന്നും ജോസ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ഈ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് എൽഡിഎഫിലാണെന്നും പരസ്യമായി ചർച്ച ചെയ്യേണ്ട വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു.

കേരള കോൺഗ്രസ് സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒരു നിർണായക പാർട്ടിയായി നിലനിൽക്കുമെന്നും അതിനപ്പുറം തനിക്ക് പറയാനില്ലെന്നും ജോസ് കെ മാണി നിലപാട് അറിയിച്ചു.

Also Read: ഭൂരിപക്ഷം ജനങ്ങളുടെ കൈയ്യിൽ, തോമസ് ചാഴിക്കാടൻ കോട്ടയത്തെ ചാമ്പ്യനാവും: ജോസ് കെ മാണി

ABOUT THE AUTHOR

...view details