കേരളം

kerala

ETV Bharat / state

തൊഴില്‍ അവസരങ്ങൾ...റെയിൽ കോച്ച് ഫാക്‌ടറി, യുപി മെട്രോ, ഓര്‍ഡന്‍സ് ഫാക്‌ടറി...ഇപ്പോൾ അപേക്ഷിക്കാം

കപൂര്‍ത്തല റെയില്‍കോച്ച് ഫാക്‌ടറിയില്‍ 550 അപ്രന്‍റീസ്, യുപി മെട്രോയില്‍ 439 ഒഴിവ്, ഖമാരിയ ഓര്‍ഡന്‍സ് ഫാക്‌ടറിയില്‍ 161 ഡിബിഡബ്‌ള്യൂ രാജ്യത്തെ വിവിധ പൊതു മേഖലാ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള തസ്‌തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു.

By ETV Bharat Kerala Team

Published : Mar 19, 2024, 2:49 PM IST

Kapurthala Jobs 2024  Rail Coach Factory  Applications Open For 550 Posts  jobs in railway
Rail Coach Factory Kapurthala Jobs 2024

തിരുവനന്തപുരം :കപൂര്‍ത്തല റെയില്‍ കോച്ച് ഫാക്‌ടറിയില്‍ അപ്രന്‍റീസുകാർക്ക് തൊഴിലവസരങ്ങൾ. പത്താം ക്ലാസും ഐടിഐയും യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു കീഴിലെ കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്‌ടറിയുടെ ടെക്‌നിക്കല്‍ ട്രെയിനിങ് സെന്‍ററില്‍ 550 അപ്രന്‍റീസുകളെ ക്ഷണിക്കുന്നു.

ഒഴിവുള്ള ട്രേഡുകള്‍ :ഫിറ്റര്‍, വെല്‍ഡര്‍(ജിആന്‍ഡ്‌ഇ ), മെഷിനിസ്‌റ്റ്, പെയിന്‍റര്‍(ജി), കാര്‍പ്പെന്‍റര്‍, ഇലക്ട്രീഷ്യന്‍, എസി ആന്‍ഡ് റെഫ്രിജറേഷന്‍ മെക്കാനിക്ക്.

യോഗ്യത : 50 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് ജയമോ തത്തുല്യ യോഗ്യതയോ. പുറമേ ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിംഗില്‍ നിന്നുള്ള നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കേറ്റ്.

പ്രായപരിധി :ഈ തസ്‌തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവരുടെ കുറഞ്ഞ പ്രായം 15 വയസ്സും കൂടിയ പ്രായം 24 വയസ്സും ആയിരിക്കണം.

അപേക്ഷാ ഫീസ് :100 രൂപ (ഓണ്‍ലാനായി). എസ്‌സി, എസ്‌ടി, ഭിന്ന ശേഷിക്കാര്‍, സ്‌ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല. ഏപ്രില്‍ 9 ആണ് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി.

വെബ് സൈറ്റ് :www.rcf.indianrailways.gov.in

യു പി മെട്രോയില്‍ 439 ഒഴിവുകള്‍ :ഉത്തര്‍പ്രദേശ് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ 439 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നേരിട്ടാണ് നിയമനം. മാര്‍ച്ച് 20 മുതല്‍ ഏപ്രില്‍ 19 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

തസ്‌തികകള്‍ :സ്‌റ്റേഷന്‍ കണ്‍ട്രോളര്‍ കം ട്രെയിന്‍ ഓപ്പറേറ്റര്‍ (155 ഒഴിവ്). ജൂനിയര്‍ എന്‍ജിനീയര്‍ ഇലക്ട്രിക്കല്‍ (88 ഒഴിവ്), മെയിന്‍റനര്‍ ഇലക്ട്രിക്കല്‍ (78 ഒഴിവ്), ജൂനിയര്‍ എന്‍ജിനീയര്‍ എസ് ആന്‍ഡ് ടി (44 ഒഴിവുകള്‍), മെയിന്‍റനര്‍ എസ് ആന്‍ഡ് ടി (26) ഒഴിവുകള്‍, അസിസ്‌റ്റന്‍റ് മാനേജര്‍ എസ് ആന്‍ഡ്‌ടി (6) ഒഴിവുകള്‍, അസിസ്‌റ്റന്‍റ് മാനേജര്‍ അക്കൗണ്ട്‌സ് (4 ഒഴിവ്) തുടങ്ങിയ ഒഴിവുകളാണുള്ളത്. യോഗ്യതകളും വിശദാംശങ്ങളും www.upmetrorail.comഎന്ന വെബ്സൈറ്റിലുണ്ട്.

മധ്യപ്രദേശിലെ ഖമാരിയ ഓര്‍ഡന്‍സ് ഫാക്‌ടറിയില്‍ 161 ഒഴിവ് :മധ്യപ്രദേശിലെ ഖമാരിയ ഓര്‍ഡന്‍സ് ഫാക്‌ടറിയില്‍ ഡെയ്ഞ്ചര്‍ ബില്‍ഡിംഗ് വര്‍ക്കര്‍(ഡിബിഡബ്‌ള്യൂ) തസ്‌തികയില്‍ 161 തസ്‌തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 23 വരെ അപേക്ഷിക്കാം. ഓര്‍ഡന്‍സ് ഫാക്‌ടറികളില്‍ എഒസിപി ട്രേഡില്‍(എന്‍സിവിടി) അപ്രന്‍റീസ്ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍, സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സര്‍ക്കാര്‍ അംഗീകൃത എഒസിപി(എന്‍സിവിടി) ട്രേഡുകാര്‍, സര്‍ക്കാര്‍ ഐടിഐയില്‍ നിന്ന് എഒസിപി ട്രേഡ്(എന്‍സിവിടി) നേടയിവര്‍ എന്നിവരാണ് അപേക്ഷിക്കാന്‍ യോഗ്യര്‍. പ്രായം 18 നും 35 നും മദ്ധ്യയായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്കും പ്രായപരിധിയല്‍ ഇളവ് ലഭിക്കും.

വെബ് സൈറ്റ് :www.munitionsindia.in

നേവല്‍ ഡോക്യാര്‍ഡ് സ്‌കൂളില്‍ 301 അപ്രന്‍റീസ് :മുംബൈ നേവല്‍ ഡോക്യാര്‍ഡിലെ ഡോക്യാര്‍ഡ് അപ്രന്‍റീസ് സ്‌കൂളിലെ 301 അപ്രന്‍റീസ് ഒഴിവുകളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. 1-2 വര്‍ഷം നീളുന്ന പരിശീലനം ജൂലൈയില്‍ ആരംഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കാന്‍ സ്‌ത്രീകള്‍ക്കും അവസരമുണ്ട്. ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഒഴിവുള്ള ട്രേഡുകള്‍ :ഇലക്ട്രീഷ്യന്‍, ഇലകട്രോ പ്ലേറ്റര്‍, ഫിറ്റര്‍, ഫൗണ്‍ട്രിമാന്‍, മെക്കാനിക്ക്(ഡീസല്‍), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്ക് (ഡീസല്‍), ഇന്‍സ്ട്രുമെന്‍റ് മെക്കാനിക്ക്, മെഷിനീസ്‌റ്റ്, എംഎടിഎം, പെയിന്‍റര്‍(ജി), പാറ്റേണ്‍ മേക്കര്‍, പൈപ്പ് ഫിറ്റര്‍, ഇലകട്രാണിക്‌സ് മെക്കാനിക്ക്, മെക്കാനിക്ക് റെഫ്രിജറേഷന്‍ ആന്‍ഡ് എസി, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, ഷിപ്പ് റൈറ്റ്(വുഡ്), ട്രെയിലര്‍(ജി), വെല്‍ഡര്‍(ജി ആന്‍ഡ് ഇ), മേസര്‍(ബിസി), ഐ ആന്‍ഡ് സിടിഎസ്എം, ഷിപ്പ് റൈറ്റ് ( സ്‌റ്റീല്‍), റിഗര്‍, ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍.

യോഗ്യത

റിഗര്‍ : എട്ടാം ക്ലാസ് ജയം

ഫോര്‍ജര്‍ ആന്‍ഡ് ഹീറ്റ് ട്രീറ്റര്‍ : പത്താം ക്ലാസ് ജയം

മറ്റ് ട്രേഡുകളില്‍ : ഐടിഐ ജയം(എന്‍സിവിടി, എസ് സി വിടി)

ശാരീരിക യോഗ്യത : ഉയരം 150 സെമീ, തൂക്കം 45 കിലോഗ്രാമില്‍ കുറയരുത്, നെഞ്ചളവ് കുറഞ്ഞത് 5 സെന്‍റീമീറ്റര്‍ വികാസം, കാഴ്‌ച ശക്തി 6/6-6/9(6/9 corrected with glasses)

പ്രായപരിധി : 14 വയസ്സ്

ABOUT THE AUTHOR

...view details