പത്തനംതിട്ട :ഓസ്‌ട്രേലിയന്‍ മന്ത്രിസഭയില്‍ അംഗമായി മലയാളി. ഓസ്‌ട്രേലിയന്‍ നോർത്തേൺ ടെറിറ്ററി സംസ്ഥാന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ജിൻസണ്‍ ചാൾസാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ച എട്ടംഗ മന്ത്രിസഭയിൽ ഇടം നേടിയത്. പാലാ മൂന്നിലവ് സ്വദേശിയായ ജിന്‍സണ്‍ ചാൾസ് പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ സഹോദര പുത്രനാണ്.
കായികം, കല-സാംസ്‌കാരികം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് ജിന്‍സണ്‍ ചാൾസിന് ലഭിച്ചത്. ലേബർ പാർട്ടി ടിക്കറ്റിലാണ് ജിൻസൺ ചാൾസ് മത്സരിച്ചു വിജയിച്ചത്. 2011 ൽ നഴ്‌സിങ് ജോലിക്കായി ഓസ്ട്രേലിയയിലെത്തിയ ജിൻസൺ നോർത്ത് ടെറിറ്ററി സർക്കാരിന്‍റെ ടോപ്പ് എൻഡ് മെന്‍റൽ ഹെൽത്തിലെ ഡയറക്‌ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിൽ ലക്‌ചററായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും