കോഴിക്കോട്:രാമനാട്ടുകര അങ്ങാടിയിൽ ഇന്നലെ പുലർച്ചെ ദുബായ് ഗോൾഡ് ജ്വല്ലറിയുടെ ഭിത്തി തുരന്ന് കവർച്ചയ്ക്ക് ശ്രമിച്ച പ്രതി മണിക്കൂറുകൾക്കകം പൊലീസ് പിടിയിൽ. മധ്യപ്രദേശ് റേവ ഹനുമാന ദേവ്‌രി സ്വദേശി നെക്ട്ടണി സിങ് പട്ടേൽ (27) ആണ് പിടിയിലായത്.
കവർച്ചയുമായി ബന്ധപ്പെട്ട് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയ ഫറോഖ് പൊലീസ് നഗരത്തിലെ വിവിധ സ്ഥാപനങ്ങളിൽ നിന്നും സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പരിശോധിച്ചിരുന്നു. പിക്കാസ് രാമനാട്ടുകരയിൽ നിന്നാണ് വാങ്ങിയതെന്ന് അന്വേഷണത്തിലൂടെ കണ്ടെത്തി. കടയിൽ അന്വേഷിച്ചപ്പോഴാണ് പണം ഗൂഗിൾ പേ വഴിയാണു നൽകിയതെന്നു മനസിലായത്.