കോട്ടയം: ജസ്‌ന തിരോധാന കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി സിബിഐ. ഇന്നലെ (ഓഗസ്റ്റ് 20) മുണ്ടക്കയത്തെത്തിയ അന്വേഷണ സംഘം കേസിന്‍റെ വിവരങ്ങള്‍ ശേഖരിച്ചു. ജസ്‌നയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്‌ജിന്‍റെ ഉടമയുടെ മൊഴി സിബിഐ രേഖപ്പെടുത്തി.
ജസ്‌ന തിരോധാന കേസ്; അന്വേഷണ സംഘം മുണ്ടക്കയത്തെത്തി, ലോഡ്‌ജ് ഉടമയുടെ മൊഴിയെടുത്തു - Jesna Missing Case Updates
ജസ്‌ന തിരോധാന കേസില്‍ അന്വേഷണവുമായി സിബിഐ മുണ്ടക്കയത്ത്. പെണ്‍കുട്ടിയെ കണ്ടെന്ന് സംശയിക്കുന്ന ലോഡ്‌ജിലെ ഉടമയുടെ മൊഴിയെടുത്തു. ലോഡ്‌ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയും ഉടന്‍ രേഖപ്പെടുത്തിയേക്കും.
Jesna (ETV Bharat)
Published : Aug 21, 2024, 6:40 AM IST
|Updated : Aug 21, 2024, 8:12 AM IST
അതേസമയം ജസ്‌നയെ പോലെയൊരു പെണ്‍കുട്ടിയെ കണ്ടെന്ന് സംശയം പ്രകടിപ്പിച്ച ലോഡ്‌ജിലെ മുന്‍ ജീവനക്കാരിയുടെ മൊഴിയെടുത്തിട്ടില്ല. എന്നാല്‍ ഉടന്‍ തന്നെ അവരുടെയും മൊഴിയെടുക്കുമെന്നാണ് ലഭിക്കുന്ന വിവരം. ഉടമയുടെ മൊഴിയെടുത്ത സിബിഐ ലോഡ്‌ജില്‍ പരിശോധനയും നടത്തി.
Also Read:'ജസ്‌നയോട് സാദൃശ്യമുള്ള പെൺകുട്ടിയെ കണ്ടിരുന്നു'; വെളിപ്പെടുത്തലുമായി മുന്‍ ലോഡ്‌ജ് ജീവനക്കാരി
Last Updated : Aug 21, 2024, 8:12 AM IST