പത്തനംതിട്ട:റോഡുപണിക്കിടെ മണ്ണുമാന്തി യന്ത്രത്തിന്‍റെ ബക്കറ്റില്‍ തട്ടി ബൈക്ക് യാത്രികനായ കോളജ് വിദ്യാര്‍ഥി മരിച്ചു. അങ്ങാടി വലിയകാവ് കോയിത്തോട് ഷിബുവിന്‍റെ മകന്‍ പ്രസിലി ഷിബുവാണ് (22) മരിച്ചത്. റാന്നി വലിയകാവ് റൂട്ടില്‍ റോഡുപണി നടക്കുന്നതിനിടെ ഇതുവഴി വരികയായിരുന്ന പ്രസിലിയുടെ ബൈക്ക് മണ്ണുമാന്തി യന്ത്രത്തിൽ തട്ടുകയായിരുന്നു.
മണ്ണുമാന്തി യന്ത്രത്തില്‍ ബൈക്കിടിച്ചു; എന്‍ജിനിയറിങ് വിദ്യാർഥി മരിച്ചു - ജെസിബി അപകടം
പത്തനംതിട്ടയിൽ മണ്ണുമാന്തി യന്ത്രത്തിന്‍റെ ബക്കറ്റില്‍ തട്ടി 22കാരൻ മരിച്ചു.
jcb collided with bike and one died in ranni
Published : Mar 9, 2024, 6:34 AM IST
കഴുത്തിനും നെഞ്ചിനും സാരമായി പരിക്കേറ്റ പ്രസിലിയെ ഉടൻ റാന്നിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രസിലി കോട്ടയത്ത് സ്വകാര്യ എന്‍ജിനിയറിങ് കോളജില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായിരുന്നു.