കേരളം

kerala

By ETV Bharat Kerala Team

Published : Jul 26, 2024, 2:38 PM IST

ETV Bharat / state

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചന: പ്രതികൾ ഹാജരായില്ല, കേസ് പരിഗണിക്കുന്നത് മാറ്റി - ISRO ESPIONAGE CASE UPDATES

കേസ് പരിഗണിക്കുന്നത് മാറ്റിയത് പ്രതികൾ ഹാജരാകാതിരുന്നതിനാൽ. സെപ്റ്റംബർ 27ന് കേസ് വീണ്ടും പരിഗണിക്കും.

ISRO SPY CASE  ഐഎസ്ആർഒ ചാര കേസ്  ഐഎസ്ആർഒ ഗൂഢാലോചനക്കേസ്  CBI
Nambi Narayanan (ETV Bharat)

തിരുവനന്തപുരം: ഐഎസ്ആർഒ ചാര കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ്
പരിഗണിക്കുന്നത് സെപ്റ്റംബർ 27ലേക്ക് മാറ്റി. ഇന്ന് (ജൂലൈ 26) കേസ് പരിഗണിച്ചപ്പോൾ അഞ്ചു പ്രതികളും ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

മുൻ എസ്‌പി എസ് വിജയൻ, മുൻ ഡിജിപി സിബി മാത്യൂസ്, കെ കെ ജോഷ്വാ, മുൻ ഡിജിപി ആർ ബി ശ്രീകുമാർ, മുൻ ഐബി ഉദ്യോഗസ്ഥൻ ജയപ്രകാശ് എന്നിവരാണ് കേസിലെ പ്രതികൾ. നേരത്തെ കേസിൻ്റ കുറ്റപത്രം കോടതി അംഗീകരിച്ചിരുന്നു. സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ കേസിൽ ഗുഢാലോചന നടന്നതായി കണ്ടെത്തിയിരുന്നു. കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിൽ നമ്പി നരായണൻ സുപ്രീം കോടതിയിൽ സ്വകാര്യ ഹരജി നൽകിയിരുന്നു.

Also Read: ഐഎസ്ആർഒ ചാരക്കേസ്: ഗൂഢാലോചനയുമായി സിബിഐ സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ച് കോടതി

ABOUT THE AUTHOR

...view details