തിരുവനന്തപുരം:ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്‌ത കേസിലെ പ്രതി ബിനോയിയെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വിട്ടുനല്‍കി. കേസ് പരിഗണിച്ച തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി. പ്രതി പെണ്‍കുട്ടിയെ കൊണ്ടുപോയ റിസോർട്ടും വാഹനവും പരിശോധിക്കാനാണ് പൊലീസ് മൂന്ന് ദിവസത്തെ കസ്‌റ്റഡി ആവശ്യപ്പെട്ടത്.
പ്രതിയുടെ പ്രവർത്തികളാണ് പെണ്‍കുട്ടിയുടെ ആത്മഹത്യയിൽ കലാശിച്ചത് എന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അജിത് പ്രസാദിന്‍റെ വാദം. എന്നാൽ മാർച്ച് മുതൽ പെണ്‍കുട്ടിയുമായി പ്രതിക്ക് ഒരു ബന്ധവും ഇല്ലെന്നും അഥവാ ഉണ്ടായിരുന്നെങ്കിൽ അന്ന് പരാതി നൽകുമായിരുന്നു. മൂന്ന് മാസം കാത്തിരിക്കില്ല എന്നുമാണ് പ്രതിഭാഗത്തിന്‍റെ മറുപടി.