കോഴിക്കോട്:കോടഞ്ചേരിയിൽ ഇലുപ്പമരങ്ങൾ സാമൂഹ്യവിരുദ്ധര്‍ മുറിച്ചു കടത്തിയതായി പരാതി. പതങ്കയം ടൂറിസ്റ്റ് കേന്ദ്രത്തിലെ വെള്ളച്ചാട്ടത്തിന് സമീപത്തെ രണ്ട് കൂറ്റൻ ഇലുപ്പമരങ്ങളാണ് മുറിച്ച് കടത്തിയത്. ടൂറിസ്റ്റ് കേന്ദ്രത്തിലെത്തുന്നവരുടെ പ്രധാന ആകർഷണമായിരുന്നു ഈ മരങ്ങൾ.
ഞായറാഴ്‌ചയാണ് (സെപ്‌റ്റംബർ 1) സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്‌ത ശക്തമായ മഴയ്ക്കിടെയാണ് സാമൂഹ്യവിരുദ്ധർ മരങ്ങള്‍ മുറിച്ചു കടത്തിയത്. ഇതിനെതിരെ നാട്ടുകാര്‍ വനം വകുപ്പിലും പൊലീസിലും പരാതി നൽകി. എന്നാൽ ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.