കേരളം

kerala

ETV Bharat / state

ഇടുക്കിയില്‍ ആര് മിടുക്കുകാട്ടും.. മലയോര ജില്ലയുടെ മനസ് ആര്‍ക്കൊപ്പം? - Idukki Loksabha Constituency 2024 - IDUKKI LOKSABHA CONSTITUENCY 2024

ഇടുക്കിയില്‍ നിന്ന് ആരാകും ഇക്കുറി ലോക്‌സഭയിലെത്തുക. ഡീനിനെ മണ്ഡലം വീണ്ടും തുണയ്ക്കുമോ്യ അറിയാന്‍ ഇനി കേവലം മണിക്കൂറുകള്‍ മാത്രം.

LOK SABHA ELECTION 2024  തെരഞ്ഞെടുപ്പ് 2024  KERALA LOKSABHA ELECTION RESULTS  ഇടുക്കി നിയോജക മണ്ഡലം
ഇടുക്കിയില്‍ ഇവര്‍ (ETV Bharat)

By ETV Bharat Kerala Team

Published : Jun 3, 2024, 7:07 PM IST

കേരളത്തിലെ ഏറ്റവും വലിയ ലോക്‌സഭ മണ്ഡലമാണ് ഇടുക്കി. വന്യജീവി ആക്രമണത്തില്‍ ഒട്ടേറെ പേര്‍ക്ക് ജീവൻ നഷ്‌ടപ്പെട്ട പ്രദേശം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ ഈ തെരഞ്ഞെടുപ്പിലും മണ്ഡലത്തിലെ പ്രധാന ചര്‍ച്ചാവിഷയം വനം വന്യജീവി സംഘര്‍ഷവും കാര്‍ഷിക പ്രശ്‌നങ്ങളും തന്നെയായിരുന്നു. കൂടാതെ, കുടിവെള്ളമില്ലായ്‌മ പോലുള്ള വിഷയങ്ങളും ഇത്തവണ ചര്‍ച്ചയായി.

കഴിഞ്ഞ തവണത്തെ പോരാട്ടക്കണക്ക് ഇങ്ങനെ (ETV Bharat)

നിയമസഭയില്‍ പൊതുവെ ഇടുക്കിയിലെ കാറ്റ് ഇടത്തേക്കാണ് വീശാറ്. എന്നാല്‍, പാര്‍ലമെന്‍റില്‍ ആ കാറ്റ് അനുകൂലമാക്കിയെടുക്കാൻ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. അതില്‍ ഇക്കുറിയൊരു മാറ്റമുണ്ടാകുമെന്നാണ് ഇടതുമുന്നണിയുടെ പ്രതീക്ഷ. 2019ല്‍ കൈവിട്ട മണ്ഡലം ജോയ്‌സ് ജോര്‍ജിലൂടെ തിരികെ പിടിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട് ഇടത്പാളയങ്ങള്‍. മറുവശത്ത്, സിറ്റിങ് എംപി ഡീൻ കുര്യാക്കോസിലൂടെ ജയം ആവര്‍ത്തിക്കാൻ സാധിക്കുമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. ഈഴവ സമുദായത്തിന് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ ബിഡിജെഎസിന്‍റെ സംഗീത വിശ്വനാഥായിരുന്നു എൻഡിഎയ്‌ക്കായി വോട്ട് തേടിയത്.

കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലെ പോലെ ഇടുക്കിയിലും ഇത്തവണ പോളിങ് ശതമാനത്തില്‍ ഇടിവ് ഉണ്ടായിട്ടുണ്ട്. 2019ല്‍ 76.36% വോട്ട് പോള്‍ ചെയ്യപ്പെട്ടിടത്ത് ഇത്തവണ രേഖപ്പെടുത്തിയത് ആകെ 66.55% വോട്ടാണ്.

  • ലോക്‌സഭ തെരഞ്ഞെടുപ്പ് 2024
  • ആകെ വോട്ടര്‍മാര്‍ - 1250157
  • പോള്‍ ചെയ്‌ത വോട്ട് - 831936
  • പോളിങ് ശതമാനം - 66.55%
  • ലോക്‌സഭ തെരഞ്ഞെടുപ്പ് 2019
  • ആകെ വോട്ടര്‍മാര്‍ - 1204191
  • പോള്‍ ചെയ്‌ത വോട്ട് - 919559
  • പോളിങ് ശതമാനം - 76.36%
പോര് ഇവര്‍ തമ്മില്‍ (ETV Bharat)
പോളിങ്ങ് ശതമാനം
2024 66.55
2019 76.36
2014 70.75

2019 തെരഞ്ഞെടുപ്പ് ഫലം ഇങ്ങനെ

2019ല്‍ യുഡിഎഫിന്‍റെ ഡീന്‍ കുര്യാക്കോസ് 4,98,493 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാത്ഥി എല്‍ഡിഎഫിലെ ജോയ്‌സ് ജോര്‍ജ് 3,27,440 വോട്ടുകള്‍ സ്വന്തമാക്കി. എന്‍ഡിഎയുടെ ബിജുകൃഷ്‌ണന് 78,648 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ.

Also Read:കാത്തിരിക്കുന്നത് വമ്പന്‍ ട്വിസ്റ്റോ, സീറ്റ് എഡ്‌ജ് ത്രില്ലര്‍ പോരിനൊടുക്കം ആരെടുക്കും തൃശൂര്‍ ?

ABOUT THE AUTHOR

...view details