തിരുവനന്തപുരം: ഏപ്രിൽ 26 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർ ഐഡി കാർഡില്ലെങ്കിലും വോട്ട് ചെയ്യാം. വോട്ടർ ഐഡി കാർഡിനു പുറമെ 12 തിരിച്ചറിയൽ രേഖകൾ കൂടി ഉപയോഗിക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ എം സഞ്ജയ് കൗൾ അറിയിച്ചു.
ആധാര്‍ കാര്‍ഡ്, തൊഴിലുറപ്പ് ഐ ഡി കാർഡ് (എം എന്‍ ആര്‍ ഇ ജി എ തൊഴില്‍ കാര്‍ഡ്), ബാങ്കും പോസ്‌റ്റ് ഓഫീസും നല്‍കുന്ന ഫോട്ടോ സഹിതമുള്ള പാസ്ബുക്കുകള്‍, തൊഴില്‍ മന്ത്രാലയത്തിന്‍റെ ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌മാര്‍ട്ട് കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ദേശീയ ജനസംഖ്യാ രജിസ്‌റ്ററിന് കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കുന്ന സ്‌മാര്‍ട്ട് കാര്‍ഡ്, ഇന്ത്യന്‍ പാസ്‌പോര്‍ട്ട്, ഫോട്ടോ സഹിതമുള്ള പെന്‍ഷന്‍ രേഖ, കേന്ദ്ര, സംസ്ഥാന ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, പബ്ലിക്ക് ലിമിറ്റഡ് കമ്പനി എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് നല്‍കുന്ന ഫോട്ടോ പതിച്ച ഐഡികാര്‍ഡ്, പാര്‍ലമെന്‍റ് അംഗങ്ങള്‍ക്കും നിയമസഭംഗങ്ങള്‍ക്കും ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നല്‍കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകള്‍, ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ് (യു ഡി ഐ ഡി കാര്‍ഡ്) എന്നിവയും ലോക്‌സഭ തെരഞ്ഞെടുപ്പിൽ വോട്ടർമാർക്ക് തിരിച്ചറിയൽ കാർഡായി പോളിങ് ബൂത്തിലെത്തിക്കാം.