തിരുവനന്തപുരം:ഒളിയമ്പുമായി വീണ്ടും എന്‍ പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ്. 'കര്‍ഷകനാണ്, കള പറിക്കാനിറങ്ങിയതാ' എന്നാണ് എന്‍ പ്രശാന്ത് ഐഎഎസിന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ്. പ്രശാന്തിനെതിരെയും കെ ഗോപാലകൃഷ്‌ണനെതിരെയും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് പിന്നാലെയാണ് പുതിയ ഫേസ്ബുക്ക് പോസ്‌റ്റുമായി എന്‍ പ്രശാന്ത് രംഗത്തു വന്നത്.
കള പറിക്കുന്ന ആധുനിക യന്ത്രത്തിന്‍റെ സവിശേഷതകളും പോസ്‌റ്റില്‍ വിശദീകരിക്കുന്നു. ഫലഭൂയിഷ്‌ടമായ കൃഷിയിടത്തിലെ ഉത്പാദനവും വിളവും നശിപ്പിക്കുന്ന കളകളെ പൂര്‍ണമായും നശിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി യന്ത്രത്തിന്‍റെ ചിത്രം സഹിതമാണ് പോസ്‌റ്റ്. ഒന്നാന്തരം വീഡര്‍ വന്നു കഴിഞ്ഞുവെന്നു പറഞ്ഞാണ് പോസ്‌റ്റ് അവസാനിക്കുന്നത്.