കോഴിക്കോട്: കാട്ടുപന്നി ശല്യം രൂക്ഷമായ മാവൂർ പഞ്ചായത്തിൽ
പന്നികളെ വെടിവച്ചു കൊല്ലാന്‍ നായാട്ട് ആരംഭിച്ചു. കിഫ ഷൂട്ടേഴ്‌സിലെ
നാൽപതോളം എം പാനൽ ഷൂട്ടർമാരാണ് കാട്ടുപന്നി വേട്ടക്ക് ഇറങ്ങിയത്.
മാവൂർ ഗ്രാസിം ഫാക്‌ടറി നിലനിന്നിരുന്ന നാനൂറോളം ഏക്കർ കാടുപിടിച്ച സ്ഥലത്താണ് ആദ്യഘട്ട കാട്ടുപന്നി വേട്ട ആരംഭിച്ചത്. ഗ്രാസിം കോളനി വളപ്പിലെ കാടുകളിൽ
താവളമുറപ്പിച്ച കാട്ടുപന്നികൾ ഇവിടെ നിന്നും പെറ്റു പെരുകിയാണ് ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഓരോ ദിവസവും വ്യാപകമായ നാശനഷ്‌ടമാണ് കർഷകർക്ക് കാട്ടുപന്നികൾ വരുത്തിവക്കുന്നത്. കാട്ടുപന്നി ശല്യത്തിൽ പൊറുതി മുട്ടിയ മാവൂരിലെ കർഷകരുടെയും പൊതുജനങ്ങളുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് കാട്ടുപന്നി വേട്ട തുടങ്ങിയത്.
കിഫയ്ക്ക് കീഴിലെ വേട്ടക്കാർക്ക് പുറമേ നിരവധി വേട്ട നായ്ക്കളെയും പന്നി വേട്ടയ്ക്കായി എത്തിച്ചിട്ടുണ്ട്. അതിരാവിലെ ആരംഭിച്ച നായാട്ടിനിടയിൽ ഗ്രാസിം കോളനി വളപ്പിൽ നിന്നും ഏതാനും കാട്ടുപന്നികളെ വെടിവച്ചു കൊന്നു.
ഗ്രാസിം കോളനി പ്രദേശത്തെ വേട്ട പൂർത്തിയായ ശേഷം മാവൂർ ഗ്രാമപഞ്ചായത്തില്‍ കാട്ടുപന്നി ശല്യം രൂക്ഷമായ മറ്റ് മേഖലകളിൽ കൂടി കാട്ടുപന്നിയെ തുരത്താൻ നായാട്ട് നടത്തും.
Also Read:കാരവാനിൽ യുവാക്കൾ മരിച്ച സംഭവം; മരണകാരണം കാർബൺ മോണോക്സൈഡെന്ന് സ്ഥിരീകരണം