കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (01/02/2024) - നക്ഷത്രഫലം

നിങ്ങളുടെ ഇന്ന് (01/02/2024)

Horoscope  Horoscope Predictions Today  നിങ്ങളുടെ ഇന്ന്  നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം
Horoscope today

By ETV Bharat Kerala Team

Published : Feb 1, 2024, 7:12 AM IST

തീയതി:01-02-2024 വ്യാഴം

വര്‍ഷം: ശുഭകൃത് ഉത്തരായനം

തിഥി: മകരം കൃഷ്ണ ഷഷ്‌ഠി

നക്ഷത്രം: ചിത്ര

അമൃതകാലം:09:42AM മുതല്‍ 11:10AM വരെ

വര്‍ജ്യം: 06:15PM മുതല്‍ 07:50PM വരെ

ദുര്‍മുഹൂര്‍ത്തം: 10:47AM മുതല്‍ 11:35 AM വരെയും 03:35PM മുതല്‍ 04:23PM വരെയും

രാഹുകാലം: 02:05PM മുതല്‍ 03:33PM വരെ

സൂര്യോദയം: 06:47 AM

സൂര്യാസ്‌തമയം:06:28 PM

ചിങ്ങം: എല്ലാ സഹപ്രവര്‍ത്തകര്‍ക്കും മഹത്വം കൊണ്ടുവരുന്നു. ജോലിസ്ഥലത്തെ തുടക്കത്തിലുള്ള പിരിമുറുക്കം കാര്യമാക്കേണ്ടതില്ല, അത് കുറച്ചുസമയം കഴിഞ്ഞ് ശരിയായിക്കൊള്ളും. സ്നേഹവും കാരുണ്യവുമാണ് ഇന്നത്തെ ദിവസത്തിന്‍റെ പ്രത്യേകത.

കന്നി: ജോലിസ്ഥലത്ത് ഭാവനാസമ്പന്നവും ഫലപ്രദവുമായ ദിവസമാണ് കാണുന്നത്. ഔദ്യോഗിക ജീവിതത്തിന്‍റെ ഏറ്റവും നല്ല ഭാഗമായിരിക്കും ഇന്നത്തെ ഉച്ച കഴിഞ്ഞ സമയം. പ്രൗഢികൊണ്ട് ആശയങ്ങള്‍ അവതരിപ്പിക്കുകയും ബോസിന്‍റെ അംഗീകാരം നേടുകയും ചെയ്യും. വൈകുന്നേരം പ്രിയതമയെ ആവോളം ലാളിക്കും.

തുലാം: ജോലിസംബന്ധമായി അത്ര നല്ല ദിവസമായിരിക്കില്ല. കാരണം, മുകളിലുള്ളവർ വിജയത്തിന്‍റെ പാത തടസ്സപ്പെടുത്തിയേക്കാം. ജോലിക്കായി കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നേക്കാം. ഇത് കുടുംബവുമായി ചെലവഴിക്കുന്ന സമയം കുറച്ചേക്കാം. കുടുംബാംഗങ്ങളുടെ ത്യാഗമാണ് വിജയങ്ങള്‍ക്ക് കാരണം എന്നത് മറക്കരുത്.

വൃശ്ചികം: ജീവിതം അത്ര സാവധാനത്തിലോ അത്ര വേഗത്തിലോ അല്ല പോകുന്നത്. ശരിയായ പാതയില്‍ ശക്തമായി തന്നെയാണ് മുന്നേറുന്നത്. ജോലിയുടെ കാര്യത്തിലാണെങ്കില്‍ വെറുതെ ഇതെല്ലാം അങ്ങ് സഹിക്കുക. ജോലിസ്ഥലത്ത് കാര്യക്ഷമത മെച്ചപ്പെടും. വീട്ടില്‍ തൃപ്തനും - ഏറ്റവും പ്രധാനമായി, സമാധാനം അനുഭവിക്കുന്നവനും - ആകും.

ധനു: സമ്മിശ്രമായ ഫലങ്ങളാല്‍ തുളുമ്പുന്ന ഒരു ദിവസമായിരിക്കും ഇന്ന്. ജോലിയില്‍ ഇന്ന് അപ്രതീക്ഷിതമായ സംഭവങ്ങള്‍ പ്രതീക്ഷിക്കുക. അവിടവിടെ തടസ്സങ്ങള്‍ വന്നുപോയാല്‍ ദുഖിക്കേണ്ടതില്ല. കാരണം, വൈകുന്നേരത്തെ വാഗ്‌ദാനങ്ങള്‍ പകലത്തെ എല്ലാ കുഴപ്പങ്ങള്‍ക്കും പരിഹാരമായി പരിണമിക്കും.

മകരം: ജോലിയില്‍ ഇന്ന് കൂടുതല്‍ ശ്രദ്ധതോന്നിയാല്‍ അതിശയിക്കേണ്ടതില്ല. ഇന്നത്തെ ദിവസം ഭാഗ്യത്തിന്‍റെ ദിവസമാണ്. കാരണം, മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതിഫലം നിങ്ങളുടെ സഹപ്രവര്‍ത്തകരില്‍ നിന്നോ ബോസില്‍ നിന്നുതന്നെയോ ഉള്ള പ്രത്യേക സത്കാരമായി ഇന്ന് ലഭിച്ചേക്കാം.

കുംഭം: ഇന്ന് സാമ്പത്തികമായി നല്ല ദിവസമാണ്. അത് കഴിവതും പ്രയോജനപ്പെടുത്തുക. എതിരാളികള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുകയും അവരില്‍ പലരും നിങ്ങളോടേറ്റുമുട്ടാനുള്ള ത്രാണിയില്ലാതെ വളരെ പിറകിലേക്ക് പിന്തള്ളപ്പെടുകയും ചെയ്യും. ചുറ്റുപാടുമുള്ള അസൂയാലുക്കളെ സൂക്ഷിക്കുക.

മീനം: വലിയ വിജയം പ്രതീക്ഷിക്കുന്ന ദിവസമായിരിക്കും. ഇഷ്ടിക കൊണ്ടുണ്ടാക്കിയ ഒരു ഭിത്തിയിലേക്ക് അതൊരു സ്പോഞ്ച് ഭിത്തിയാണെന്ന് കരുതി ഇടിച്ചുകയറുന്ന ദിവസം. യഥാര്‍ത്ഥത്തില്‍ ചെയ്യുന്ന കഠിനമായ പരിശ്രമങ്ങള്‍ നിങ്ങള്‍ക്ക് ധാരാളം പൂച്ചെണ്ടുകളും, അംഗീകാരങ്ങളും കൊണ്ടുവരും.

മേടം: വിജയത്തിന്‍റെ രഹസ്യം പങ്കുവയ്ക്കുന്നത് നല്ലതാണെന്ന് തിരിച്ചറിയും. എന്തുതന്നെ നല്‍കിയാലും അത് ഒന്‍പത് മടങ്ങായി തിരിച്ചുകിട്ടും. ഇപ്പോള്‍ നിങ്ങള്‍ തുറന്ന മനഃസ്ഥിതിയോടും ഉള്‍ക്കൊള്ളാനുള്ള മനസ്സോടും കൂടി പെരുമാറുമെങ്കില്‍ കൂടുതലാളുകള്‍ നിങ്ങളെ ബഹുമാനിക്കും.

ഇടവം: ദിവസം മുഴുവനും കീഴടക്കപ്പെടാതെയും യാതൊന്നും /ബാധിക്കാതെയും കഴിയും. ജാഗ്രത/ശ്രദ്ധ നഷ്ടപ്പെടാതെ, സമയവും ഊര്‍ജ്ജവും നഷ്ടപ്പെടുത്താതെ ഇരിക്കുക. ജോലിയില്‍ അല്ലെങ്കില്‍ ചെയ്‌തുകൊണ്ടിരിക്കുന്ന പ്രൊജക്‌ടില്‍ പിരിമുറുക്കം അനുഭവപ്പെട്ടേക്കാം. വൈകുന്നേരം പ്രിയപ്പെട്ടവളുമായി ഒരു നല്ല വൈകുന്നേരം പ്രതീക്ഷിക്കാം.

മിഥുനം: ഇന്ന് ജീവിതത്തിലെ ഒരു പ്രധാന ഘട്ടമാണ്. നിര്‍ണായകമായ ചില തീരുമാനങ്ങള്‍ എടുക്കും. ജോലിയില്‍ നിങ്ങള്‍ പുതിയ പല ആശയങ്ങളും കൊണ്ടുവരികയും മനോധൈര്യം മൂലം കമ്പനിയുടെ വിജയഗാഥ രചിക്കുകയും ചെയ്യും. വൈകുന്നേരം, സുഖത്തിനും സന്തോഷത്തിനുമായി അല്‍പം കൂടുതല്‍ പണം ചെലവഴിച്ചേക്കാം.

കര്‍ക്കടകം: ഇന്ന് വളരെ അലസമായ ദിവസം ആയിരിക്കും. എന്തായാലും ജോലി ഇന്ന് ഇടനേരമാകുമ്പോഴേക്കും ശരിയായ വഴിക്കെത്തും. ആരോഗ്യത്തെ കുറിച്ച് ആശങ്കപ്പെടും. വയറിന് അസുഖം വരാനുള്ള സാദ്ധ്യതയുള്ളതിനാല്‍ കഴിക്കുന്നതിലും കുടിക്കുന്നതിലും ശ്രദ്ധവേണം. ഒരു അസുഖവും നിസ്സാരമായി തള്ളിക്കളയാതെ ഡോക്ടറെ കാണണം.

ABOUT THE AUTHOR

...view details