കേരളം

kerala

ETV Bharat / state

നിങ്ങളുടെ ഇന്ന് (സെപ്‌റ്റംബർ 07 ശനി 2024) - Horoscope Predictions Today

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷ ഫലം.

HOROSCOPE MALAYALAM  ജ്യോതിഷ ഫലം  ASTROLOGY  ഇന്നത്തെ രാശിഫലം
Horoscope Predictions Today (ETV Bharat)

By ETV Bharat Kerala Team

Published : Sep 7, 2024, 7:20 AM IST

തീയതി: 07-09-2024 ശനി

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം:ചിങ്ങം

തിഥി:ശുക്ല ചതുര്‍ഥി

നക്ഷത്രം: ചിത്തിര

അമൃതകാലം:06:14 AM മുതല്‍ 07:46 AM വരെ

വർജ്യം: 06:15 PM മുതല്‍ 07:50 PM വരെ

ദുർമുഹൂർത്തം: 07:50 AM മുതല്‍ 8:38 AM വരെ & 09:18 AM മുതല്‍ 10:50 AM വരെ

രാഹുകാലം: 10:50 AM മുതല്‍ 12:22 PM വരെ

സൂര്യോദയം: 06:14 AM

സൂര്യാസ്‌തമയം: 06:29 PM

ചിങ്ങം: ബന്ധങ്ങള്‍, കൂട്ടുകെട്ടുകള്‍ ഇവയാണ് നിങ്ങളുടെ ജീവിതത്തില്‍ പ്രധാനം. ഇവയെല്ലാം കൂടുതല്‍ പരിപോഷിപ്പിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുണ്ട്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് ദൃഢമാകുന്നതായിരിക്കും. അവരില്‍നിന്ന് എല്ലാത്തതരത്തിലുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിക്കും. തൊഴില്‍ രംഗത്തും നിങ്ങളുടെ സമയം ഇപ്പോള്‍ നല്ലതാണ്.

കന്നി:നിങ്ങള്‍ ഇന്ന് ആളുകളോട് മധുരോദാരമായി പെരുമാറുന്നതായിരിക്കും. സുഖകരമായ ബന്ധങ്ങള്‍ നിലനിര്‍ത്തുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളെ ഏൽപ്പിച്ച ജോലി കൃത്യസമയത്ത് ചെയ്‌ത് തീര്‍ക്കാന്‍ കഴിയുന്നതായിരിക്കും. ബൗദ്ധികചര്‍ച്ചകളില്‍ നിന്ന് അകന്നുനില്‍ക്കുകയും ആസ്വാദ്യമായ ഉല്ലാസവേളകളില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്യുക. ഇന്ന് നിങ്ങൾ യാത്ര പോകാൻ സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തൽപരരായവര്‍ക്കും ഇത് നല്ല സമയമല്ല.

തുലാം: പണത്തിൻ്റേയും സാമ്പത്തിക ഇടപാടിൻ്റേയും കാര്യത്തില്‍ സത്യസന്ധതയും പുലര്‍ത്തുന്നയാളാണ്. ഒരു ബിസിനസ് സംരംഭത്തിന് ധനസഹായം ആവശ്യമായി വരികയാണെങ്കില്‍ ഇതിനേക്കാള്‍ നല്ലൊരു സമയമില്ല. നിങ്ങളുടെ കഴിവുകള്‍ കൊണ്ട് ആളുകളില്‍ മതിപ്പുളവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നതായിരിക്കും. ഇതിന് പ്രധാന കാരണം നിങ്ങളുടെ മികച്ച ആരോഗ്യനിലയും പിരിമുറുക്കമില്ലാത്ത മാനസികനിലയുമാണ്. വിവിധങ്ങളായ പ്രശ്‌നങ്ങളില്‍ നിങ്ങള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നു.

വൃശ്ചികം:ഇന്ന് നിങ്ങൾ സംസാരവും കോപവും നിയന്ത്രിക്കുക. വ്യാകുലതയും, ഉദാസീനതയും നിങ്ങളെ ഇന്ന് അലട്ടുന്നതായിരിക്കും. വാഹനമോടിക്കുന്നതില്‍ ജാഗ്രത പുലര്‍ത്തുക. ചികിത്സ സംബന്ധമായ കാര്യങ്ങൾ ഇന്നത്തെ ദിവസം മാറ്റിവയ്ക്കു‌ക. നിയമപരമായ കാര്യങ്ങളില്‍ ഇന്ന് ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്‌ക്കുക. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്‌നങ്ങളില്‍ നിങ്ങള്‍ തര്‍ക്കത്തിലേർപ്പടാൻ സാധ്യത.

ധനു:ഇന്ന് നിങ്ങള്‍ക്ക് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരുന്നതായിരിക്കും. സാമ്പത്തികമേഖലയിലും, സമൂഹത്തിലും, കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ധിക്കുന്നതായിരിക്കും. പ്രിയപ്പെട്ടവരുമായി വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് നിങ്ങള്‍ക്ക്‌ യാത്ര പോകാം. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള സുവർണ്ണാവസരം ഇന്ന് ഉണ്ടായേക്കും.

മകരം:കുടുംബത്തിൻ്റേയും മക്കളുടേയും കാര്യത്തില്‍ സംതൃപ്‌തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള ആകസ്‌മിക കൂടിക്കാഴ്‌ചകള്‍ നിങ്ങളുടെ മനസിന് സന്തോഷം തരുന്നതായിരിക്കും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്കുവേണ്ടി നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമായിരിക്കും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഉയരുന്നതായിരിക്കും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നാല്‍ പെട്ടെന്ന് നേരിടാവുന്ന ചതിക്കുഴികളെ പറ്റി നിങ്ങൾ ജാഗരൂകരായിരിക്കണം.

കുംഭം:എതിരാളികളുമായി ഇന്ന് നിങ്ങൾ ഇടപെടാതിരിക്കുക. നിങ്ങൾക്കിന്ന് ശാരീരികാസ്വാസ്ഥ്യങ്ങളുണ്ടാകാം. അശ്രദ്ധ നിങ്ങളെ ബുദ്ധിമുട്ടിക്കാം. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദകാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസികസംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്തുനിന്ന് വാര്‍ത്തകള്‍ വന്നെത്തും.

മീനം:നിങ്ങളുടെ ഗ്രഹങ്ങൾ ഇന്ന് നിങ്ങൾക്ക് അനുകൂലമാണ്. എല്ലാത്തരം കലകളിലും മികവ് പുലർത്താൻ അവ നിങ്ങളെ സഹായിക്കും. ബിസിനസിൽ പുതിയ പങ്കാളിത്തത്തിന് ഈ സമയം അനുയോജ്യമാണ്. ഇന്ന് നിങ്ങൾ നല്ല രീതിയിൽ ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു പാർട്ടിയോ യാത്രയോ നിങ്ങൾക്ക് ആസൂത്രണം ചെയ്യാവുന്നതാണ്. നിങ്ങളുടെ കുടുംബവുമായുള്ള ബന്ധം നിലനിർത്തുന്നത് നിങ്ങളെ കൂടുതൽ ശക്തരാക്കുന്നതായിരിക്കും.

മേടം:ഇന്ന് നിങ്ങളുടെ ദിവസം സന്തോഷപ്രദമായിരിക്കും - പ്രത്യേകിച്ചും നിങ്ങളുടെ കുടുംബാന്തരീക്ഷം. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയുമായി നിമിഷങ്ങള്‍ പങ്കിടുക. നിങ്ങൾക്കിന്ന് സാമ്പത്തികവിജയമുണ്ടാകും. യാത്രകൾക്കും ഇന്ന് സാധ്യതയുണ്ട്. നിങ്ങളുടെ വൈകാരികമായ പെരുമാറ്റം നിങ്ങളുടെ ജീവിതപങ്കാളിയുടെ കോപത്തിന് കാരണമായേക്കാം. ജോലിയില്‍ നിങ്ങൾക്കിന്ന് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളിൽനിന്നും സംഘർഷങ്ങളിൽ നിന്നും കഴിയുന്നത്ര അകന്ന് നിൽക്കുക. കാർ വാങ്ങുന്നതിന് ഇന്ന് നല്ലദിവസമാണ്.

ഇടവം:ശാരീരികമായും മാനസികമായും സൗഖ്യം അനുഭവപ്പെടുന്ന ദിവസമാണിന്ന്. നിങ്ങള്‍ അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യാഥാർഥ്യമാകുകയും ഏറ്റെടുത്ത ജോലി അനായാസം പൂർത്തിയാക്കുകുകയും ചെയ്യും. തന്മൂലം അതിൻ്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്‌ക്കാന്‍ നിങ്ങള്‍ താൽപര്യപ്പെടുന്നതായിരിക്കും. ഇന്ന് നിങ്ങളുടെ മാതൃഭവനത്തിൽ നിന്ന് നല്ല വാർത്തകൾ പ്രതീക്ഷിക്കാവുന്നതാണ്. രോഗികൾക്ക് ഇന്ന് ആരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകുന്നതായിരിക്കും.

മിഥുനം:നിങ്ങളുടെ കുട്ടികളുടെയും ഇണയുടെയും പ്രിയപ്പെട്ടവരുടെയും ആരോഗ്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ തന്നെ ആരോഗ്യം സൂക്ഷ്‌മമായി പരിപാലിക്കേണ്ടതാണെന്ന് നക്ഷത്രങ്ങള്‍ വെളിപ്പെടുത്തുന്നു. കാരണം, നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവയ്‌ക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് നക്ഷത്രങ്ങള്‍ അനുകൂലമല്ല. പ്രശ്‌നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്‍ക്കുക.

കര്‍ക്കടകം: എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്‌തിയാകാം. താന്‍ നിങ്ങള്‍ ഇതില്‍കൂടുതല്‍ അര്‍ഹിക്കുന്നുണ്ട് എന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ട്. ഇതാണ് നിങ്ങളെ നിരാശനും അസ്വസ്ഥനും ആക്കുന്നത്. അത്തരം സാഹചര്യത്തില്‍ ഇപ്പോഴത്തെ അവസ്ഥ വിലയിരുത്തി നോക്കുക. ശാന്തത പാലിക്കുകയും, ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അല്ലാത്തപക്ഷം വീട്ടില്‍ പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കലഹമുണ്ടാക്കും.

ABOUT THE AUTHOR

...view details