കേരളം

kerala

ETV Bharat / state

ഈ രാശിക്കാര്‍ക്ക് പ്രണയ സാഫല്യം; അറിയാം ഇന്നത്തെ നിങ്ങളുടെ ജ്യോതിഷ ഫലം - HOROSCOPE PREDICTION

നിങ്ങളുടെ ഇന്നത്തെ ജ്യോതിഷഫലം.

DAILY HOROSCOPE  നിങ്ങളുടെ ഇന്ന്  ഇന്നത്തെ രാശിഫലം  ASTROLOGY PREDICTIONS
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Dec 11, 2024, 7:50 AM IST

ചിങ്ങം: മറ്റുള്ളവർക്ക് സഹായം നൽകാൻ സന്നദ്ധനായിരിക്കും. എല്ലാ കാര്യങ്ങളിലും വിജയിക്കാൻ കഴിഞ്ഞെന്ന് വരില്ല. ദിവസത്തിന്‍റെ പകുതിയോടെ കാര്യങ്ങൾ മെച്ചപ്പെടും. ആവശ്യമുള്ള ഫലങ്ങൾ നേടുന്നതിന് കഠിനമായി അധ്വാനിക്കേണ്ടി വരും.

കന്നി: നിങ്ങളുടെ ധൈര്യം എല്ലാവരേയും ആകർഷിക്കും. വലിയ മത്സരത്തിനൊടുവിൽ മികച്ച വ്യക്തിത്വത്തിന് ഉടമയായി മാറും. വൈകുന്നേരം കുട്ടികളുടെ പഴയ സാധനങ്ങള്‍ നിങ്ങളിൽ പുഞ്ചിരി ഉണർത്തും.

തുലാം: പ്രേമഭാജനത്തെ ജീവിതത്തിലേക്ക്‌ ക്ഷണിക്കാൻ തയ്യാറാകും. ജീവിതപങ്കാളിയെ ആകർഷിക്കാനായി രൂപഭാവങ്ങൾ മെച്ചപ്പെടുത്തും. പഴയ ഓർമകൾ പ്രിയപ്പെട്ടവരോട്‌ പങ്കുവയ്ക്കുകയും വികാരപരമായി കൂടുതൽ അവരോട്‌ അടുക്കാൻ ശ്രമിക്കുകയും ചെയ്യും.

വൃശ്ചികം: ജോലിയിലുള്ള കഴിവും വൈദഗ്ധ്യവും പലരുടെയും ശ്രദ്ധ ആകർഷിക്കും. വലിയ പ്രോത്സാഹനം ലഭിക്കാനും സാധ്യത കാണുന്നു. ഇന്ന് നിങ്ങളുടെ വിജയത്തെ കുറിച്ചുളള വാര്‍ത്ത എല്ലാവിടെയും എത്തും.

ധനു: ഒരു യാത്രയ്ക്ക്‌ തയ്യാറെടുത്തുകൊള്ളൂ. സാമ്പത്തിക കാര്യങ്ങൾക്ക് കൂടുതല്‍ പ്രധാന്യം നൽകണം. വൈകുന്നേരം വിശ്രമിക്കാന്‍ സമയം ലഭിക്കും. നിങ്ങളുടെ വിജയത്തിന്‍റെ കീർത്തി എങ്ങും പരക്കും.

മകരം: ജോലിക്ക്‌ കുടുംബത്തേക്കാൾ സ്ഥാനം നൽകും. അത് പങ്കാളിളോടുള്ള ശ്രദ്ധക്കുറവ് കൊണ്ടാണെന്ന പരാതി കേൾക്കേണ്ടി വരും. പങ്കാളിയെ നിരാശപ്പെടുത്താതെ ഒരു യാത്ര പോകും. മേലുദ്യോഗസ്ഥന്‍റെ പ്രശംസ പിടിച്ചുപറ്റുകയും എതിരാളികളുടെ മുന്നിൽ തിളങ്ങുകയും ചെയ്യും. നേട്ടങ്ങളുടെ ശക്തി, പരീക്ഷിച്ച്‌ അറിയേണ്ടതാണ്.

കുംഭം: ജീവിതത്തിൽ സുഹ്യത്തുക്കളുടെ പ്രാധാന്യം മനസിലാക്കുകയും അവരുമായുളള ബന്ധം പുനസ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യും. വാക്‌ചാതുരി ജോലിയിൽ സഹായിക്കും. എതിരാളികൾ പോലും നിങ്ങളുടെ കഴിവിനെ പ്രശംസിക്കുകയും ചെയ്യും. ഈ കഴിവ്‌ വീട്ടിൽ അത്ഭുതങ്ങൾ സൃഷ്‌ടിക്കുകയും പ്രേമഭാജനത്തിനെ പ്രീതിപ്പെടുത്താൻ സഹായിക്കുകയും ചെയ്യും.

മീനം:ജോലിയിൽ ഒരുപാട് സമ്മർദങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ദിവസമാണിന്ന്. പക്ഷേ സാമർഥ്യബോധവും ഊർജസ്വലതയും നല്ലരീതിയിൽ പ്രയോജനപ്പെടുത്തിയാൽ മുന്നോട്ടുപോകാൻ കഴിയും. പ്രോജക്‌ടുകൾ പൂര്‍ത്തീകരിക്കാനും അതിലൂടെ നിരവധി അംഗീകാരങ്ങൾ നേടാനും ഭാഗ്യമുണ്ട്.

മേടം:ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ ഗുണം ലഭിക്കാൻ വേണ്ടി കൂടുതൽ അത്യാഗ്രഹിയാകരുത്. എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക. സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക. ഏകാഗ്രത കുറയാന്‍ സാധ്യതയുണ്ട്. തത്ഫലമായി, ജോലിയിൽ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാൻ കഴിഞ്ഞേക്കില്ല.

ഇടവം: വ്യവസ്ഥാപിതവും ആചാരപരവുമായ എല്ലാ കാര്യങ്ങളെയും വെല്ലുവിളിച്ച്‌ നൂതനമായ മർഗങ്ങളെ ഉപയോഗിച്ച്‌ വിജയം നേടാൻ സാധിക്കും. ഉച്ചയ്ക്ക്‌ നിങ്ങളുടെ മേലുദ്യോഗസ്ഥന്‍റെ ശകാരം കേൾക്കാൻ സാധ്യതയുള്ളതിനാൽ സൂക്ഷിക്കുക. വൈകുന്നേരം ബലഹീനതകളെ ശക്തിയാക്കിമാറ്റാനുള്ള ചുറ്റുപാട്‌ നിങ്ങൾക്കുണ്ടാകും.

മിഥുനം: ജോലിയിൽ സമ്മര്‍ദം നേരിട്ടേക്കാം. ബിസിനസ്, വീട്, വിനോദം എന്നിവയ്‌ക്കെല്ലാം വേണ്ടവിധം സമയം കണ്ടെത്തുന്നതില്‍ നിങ്ങൾ വിദഗ്‌ധനാണ്. കുറച്ചു വൈകിയാണെങ്കിലും നിങ്ങളുടെ പ്രാർഥനയ്ക്കു ഫലം കാണും.

കര്‍ക്കടകം: ഗാർഹിക കാര്യങ്ങള്‍ക്ക് വേണ്ടി മുഴുവൻ ദിവസവും ചെലവഴിക്കുകയും ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ ശ്രമിക്കുകയും ചെയ്യും. അതിനായി പ്രത്യേക ശ്രദ്ധ കൊടുക്കണം. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ സാധിക്കും.

ABOUT THE AUTHOR

...view details