കേരളം

kerala

ETV Bharat / state

ഈ രാശിക്കാരുടെ ജീവിതത്തില്‍ ഇന്ന് സംഭവിക്കാനിരിക്കുന്നത് അത്ഭുതങ്ങള്‍; ഇന്നത്തെ ജ്യോതിഷ ഫലം അറിയാം

നിങ്ങളുടെ ഇന്ന് (ഒക്‌ടോബർ 20 ഞായര്‍ 2024)

By ETV Bharat Kerala Team

Published : 7 hours ago

ASTROLOGY PREDICTIONS TODAY  ഇന്നത്തെ രാശിഫലം  ഇന്നത്തെ ജ്യോതിഷ ഫലം  HOROSCOPE TODAY
Horoscope Predictions Today (ETV Bharat)

തീയതി: 20-10-2024 ഞായര്‍

വര്‍ഷം: ശുഭകൃത് ദക്ഷിണായനം

മാസം: തുലാം

തിഥി:കൃഷ്‌ണ തൃദീയ

നക്ഷത്രം: കാര്‍ത്തിക

അമൃതകാലം: 03:06 AM മുതല്‍ 04:35AM വരെ

ദുർമുഹൂർത്തം:04:37 AM മുതല്‍ 05:25 AM വരെ

രാഹുകാലം:04:35 AM മുതല്‍ 06:04 AM വരെ

സൂര്യോദയം:06:13 AM

സൂര്യാസ്‌തമയം: 06:04 PM

ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാല്‍ ഇന്ന് അത്ഭുതങ്ങള്‍ സംഭവിക്കുന്നതായിരിക്കും. ഇതിന്‍റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ജോലി സംബന്ധമായി ഇന്ന് ഒരു സ്ഥാനക്കയറ്റമോ അഭിനന്ദനമോ ലഭിക്കുന്നതായിരിക്കും.

ഇത് കൂടാതെ പൈതൃകസ്വത്ത് ഇന്ന് നിങ്ങള്‍ക്ക് കൈവന്നേക്കാം. കലാകായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങള്‍ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും, സര്‍ക്കാര്‍കാര്യങ്ങള്‍ക്കുമായി ബന്ധപ്പെട്ട കടലാസു ജോലികള്‍ക്ക് ഇന്ന് നല്ല ദിവസമാണ്.

കന്നി: ഇന്ന് നല്ലൊരു ദിവസമാണിന്ന്. പ്രാര്‍ത്ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെ ഇന്ന് നിങ്ങളുടെ ദിവസം ആരംഭിക്കുക. എങ്കില്‍ ദിവസത്തിന്‍റെ ബാക്കിഭാഗം നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവില്ല. സുഹൃത്തുക്കളെ പ്രത്യേകിച്ചും വനിതകളെ കണ്ടുമുട്ടുന്നത് ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കുന്നതായിരിക്കും. വിദേശത്തേക്ക് പറക്കാന്‍ വ്യഗ്രത പൂണ്ടിരിക്കുന്നവര്‍ക്ക് ഇതാ, സമയം എത്തിക്കഴിഞ്ഞു. വിദൂരസ്ഥലങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ നിങ്ങൾക്കിന്ന് സംതൃപ്‌തി നൽകുന്നതായിരിക്കും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

തുലാം: ഇന്ന് വാക്കുകളുപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. മുന്‍കോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്‌നവും പരിഹരിക്കാന്‍ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങള്‍ക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ അധാര്‍മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. അവ നിങ്ങളുടെ പ്രശ്‌നങ്ങള്‍ വര്‍ധിപ്പിക്കുകയേ ഉള്ളൂ. ഒരു പുതിയ ബന്ധം പടുത്തുയര്‍ത്താന്‍ ഇപ്പോള്‍ ശ്രമിക്കുന്നത് നല്ലതല്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകാനുളള സാധ്യത കാണുന്നുണ്ട്.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ളൊരു ദിവസമായിരിക്കും. പുറത്ത് പോകൂ. സുഹൃത്തുക്കളെ കണ്ടുമുട്ടൂ. അവരുമായി സമയം ചെലവഴിക്കൂ. ഒന്നിച്ചൊരു സിനിമ അല്ലെങ്കില്‍ ഒരു സാഹസിക യാത്ര നടത്തുക. നിങ്ങളെയിന്ന് അംഗീകാരവും അഭിനന്ദനങ്ങളും തേടിയെത്തുന്നതായിരിക്കും.

ധനു: നക്ഷത്രങ്ങള്‍ അനുകൂലസ്ഥാനങ്ങളില്‍ നിലകൊള്ളുന്നതുകൊണ്ട് ഭാഗ്യവും അവസരങ്ങളും ഇന്ന് നിങ്ങളെ തേടിയെത്തും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉല്‍കൃഷ്‌ടമായതുകൊണ്ട് ഇന്നത്തെ ദിവസം പൂർണമായും ആസ്വദിക്കാം. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങളോടും നിങ്ങൾ തിരിച്ചും എല്ലാവരോടും അനുഭാവപൂര്‍വ്വം പെരുമാറുന്നതായിരിക്കും. മാതൃഭവനത്തില്‍ നിന്നും ഇന്ന് ഒരു ശുഭവാര്‍ത്ത നിങ്ങളെ തേടിയെത്തും.

മകരം:അനാരോഗ്യം ഇന്ന് നിങ്ങളെ ഉന്മേഷരഹിതനും ഉദാസീനനുമാക്കിയേക്കാം. പലകാരണങ്ങളെക്കൊണ്ടും അസ്വസ്ഥനാകാന്‍ സാധ്യതയുണ്ട്. ഒന്നുകില്‍ മാനസിക പ്രതിസന്ധിയും തീരുമനമെടുക്കാനുള്ള കഴിവില്ലായ്‌മയും, അല്ലെങ്കില്‍ കഠിനാധ്വാനം കൊണ്ടുള്ള അവശതയും, നിങ്ങളെ അസ്വസ്ഥനാക്കും. നക്ഷത്രങ്ങള്‍ അനുകൂലസ്ഥിതിയിലല്ലാത്തത് ജോലിസ്ഥലത്ത് പ്രതികൂലാവസ്ഥയ്ക്കും‌ മേലധികാരികളുടെ അതൃപ്‌തിക്കും കാരണമായേക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

കുംഭം:ഇന്നത്തെ ദിവസം നിങ്ങളുടെ കടുംപിടുത്തവും പ്രതികൂലചിന്തകളും നിയന്ത്രിക്കുക. ഇല്ലെങ്കില്‍ അത് നിങ്ങളുടെ അരോഗ്യത്തിനും കുടുംബ ജീവിതത്തിനും ഹാനികരമായേക്കാം. സമൂഹത്തിലെ നിങ്ങളുടെ അന്തസിനെ ബാധിക്കുന്ന സാഹചര്യങ്ങളിലൊന്നും ഇടപെടാതിരിക്കുക. വീടിനെയോ സ്വത്തിനെയോ സംബന്ധിച്ച എന്ത് തീരുമാനമെടുക്കുമ്പോഴും ശ്രദ്ധിക്കുക.

വിദ്യാര്‍ഥികള്‍ക്ക് പഠനത്തെ സംബന്ധിച്ചിടത്തോളം ഇന്ന് നല്ല ദിവസമാണ്. സാമ്പത്തിക ഉറവിടങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ നിങ്ങളിന്ന് വിജയിക്കുന്നതായിരിക്കും. അമ്മയില്‍നിന്ന് നിര്‍ലോഭമായ നേട്ടം വന്നുചേരും.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

മീനം:നിങ്ങളുടെ ക്രിയാത്മകതയും നൂതന ആശയങ്ങള്‍ കണ്ടെത്താനുള്ള കഴിവും ഇന്ന് കൂടുതല്‍ പ്രകടമാകുമെന്നാണ് പ്രതീക്ഷ. അവ താമസിയാതെ യാഥാര്‍ത്ഥ്യമാകുന്നതായിരിക്കും. നിങ്ങളുടെ അനുകൂല മനോഭാവവും, നിശ്ചയദാര്‍ഢ്യവും, ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവും ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുന്നതിന് നിങ്ങളെ സഹായിക്കുന്നതായിരിക്കും. സുഹൃത്തുക്കളോടോ സഹോദരങ്ങളോടോ ഒപ്പം ഒരു സാഹസിക യാത്ര അസൂത്രണം ചെയ്യുക. സാമൂഹിക അംഗീകാരവും നിങ്ങള്‍ക്ക് ലഭിക്കും.

മേടം: നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളിലും സ്വാതന്ത്ര്യം ആഗ്രഹിക്കും. ഇന്നത്തെ ദിവസം മുഴുവൻ പല തരത്തിലുള്ള കുടുംബ കാര്യങ്ങളിൽ നിങ്ങൾ വ്യാപൃതനാകും. കൗമാരക്കാർ ഇന്ന് ഷോപ്പിങ്ങിനോ ഒരു സിനിമ കാണുന്നതിനോ വേണ്ടി ചെലവഴിക്കുകയും ചെയ്യും. കൊച്ചുകുട്ടികൾ നിങ്ങളിൽ നിന്നും സമ്മാനങ്ങൾ കിട്ടുന്നതിനായി ബഹളം ഉണ്ടാക്കും.

ഇടവം: ഇന്ന് ആത്മാരാധനയോടുള്ള വികാരങ്ങളിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്ക്‌ ചെറിയ നിസഹകരണ മനോഭാവം അനുഭവപ്പെടും. നിങ്ങളുടെ ഈ വികാരങ്ങൾ നിങ്ങളുടെ സുപ്രധാന ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കും. ഇത്‌ ഒഴിവാക്കുന്നതിനായി നിങ്ങൾ സ്നേഹിക്കുന്ന ആളുകളോട്‌ കുറച്ച്‌ മൃദുലമായും വിവേകത്തോടും കൂടി പെരുമാറുക.

മിഥുനം: നിങ്ങളുടെ ഹൃദയം എന്ത്‌ ആഗ്രഹിക്കുന്നുവോ അതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുക. നയിക്കപ്പെടുകയും ആജ്ഞകൾ നൽകുകയും ചെയ്യുന്ന ഒരാളായി പൊതുസമൂഹം നിങ്ങളെ കാണുന്നു. കുറച്ച് നാളുകളായി ഉത്തരം കിട്ടാതെ അവശേഷിച്ചിരുന്ന സംശയങ്ങളിൽ പരിഹാരങ്ങൾ കണ്ടെത്തുന്നതാിനായി ഇന്ന് നിങ്ങൾക്ക്‌ കഴിയുന്നതായിരിക്കും.

കര്‍ക്കടകം: വിജയം കൈവരിക്കൻ ദൈവാനുഗ്രഹം ഇന്ന് നിങ്ങളെ സഹായിക്കും. നിങ്ങളുടെ കുട്ടികൾക്ക്‌ പൂർത്തീകരിക്കാൻ കഴിയാതെ പോയത്‌ പൂർത്തീകരിക്കാനും, മറ്റുള്ളവരുടെ മുൻപിൽ ശോഭിക്കനും ഇന്ന് ഒരു സുവർണാവസരമായിരിക്കും.

ABOUT THE AUTHOR

...view details