തിരുവനന്തപുരം :സംസ്ഥാനത്ത്കനത്ത മഴ തുടരുന്ന പശ്ചാതലത്തിൽ ഏഴ് ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. തൃശൂര്‍, കണ്ണൂര്‍, വയനാട്, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം,പാലക്കാട് ജില്ലകളിലാണ് നാളെ (02-08-2024) അതാത് ജില്ല കലക്‌ടർമാർ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാല്‍ പാലക്കാട് പ്ലസ്‌ടു വരെയുള്ള ക്ലാസുകള്‍ക്ക് മാത്രമാണ് അവധി.
കനത്ത മഴ തുടരും; സംസ്ഥാനത്ത് ഏഴ് ജില്ലകൾക്ക് അവധി - Rain Holiday in Kerala - RAIN HOLIDAY IN KERALA
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാതലത്തിൽ ഏഴ് ജില്ലകളിൽ അതാത് കലക്‌ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു.

Representative Image (ETV Bharat)
Published : Aug 1, 2024, 10:48 PM IST
|Updated : Aug 2, 2024, 9:30 AM IST
തൃശൂര്‍ ജില്ലയില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ലെന്ന് ജില്ല കലക്‌ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയിട്ടുള്ളത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിൽ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
Last Updated : Aug 2, 2024, 9:30 AM IST