എറണാകുളം :ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ആനകളുടെ വരവ് താത്‌കാലികമായി തടഞ്ഞ് ഹൈക്കോടതി. മൃഗ സംരക്ഷണ സംഘടന നൽകിയ ഹർജിയിലാണ് കോടതി ഇടപെടൽ. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. പിടികൂടപ്പെട്ട ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇതര സംസ്ഥാന ആനകളുടെ കൈമാറ്റത്തിന് സർക്കാരും ചീഫ് വൈൽഡ് ലൈഫ് വാർഡനും അനുമതി നൽകുന്നതാണ് ഹൈക്കോടതി താത്‌കാലികമായി തടഞ്ഞത്. സംസ്ഥാനത്തെ പിടികൂടപ്പെട്ട ആനകളുടെ സ്ഥിതി പരിതാപകരമെന്നും കോടതി വ്യക്തമാക്കി. 2018 മുതൽ 2024 വരെ പിടികൂടുന്നതിനിടയിൽ ചരിഞ്ഞ ആനകളുടെ എണ്ണം 154 ആണെന്നും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു.
Also Read:7 മാസമായി ശമ്പളമില്ല; പ്രതിസന്ധിയില്‍ വനം വാച്ചര്‍മാര്‍, അവതാളത്തിലാകുമോ എലഫന്‍റ് ദൗത്യം?