എറണാകുളം: മോട്ടോർ വാഹന ചട്ടത്തിനു വിരുദ്ധമായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുകയോ, അധികമായി ലൈറ്റുകൾ ഘടിപ്പിക്കുകയോ ചെയ്‌താൽ കടുത്ത നടപടിയെടുക്കാനാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്. ഇക്കഴിഞ്ഞ ഒക്ടോബറിൽ ഇറക്കിയ നിർദേശങ്ങൾക്കു പുറമേയാണിത്. ഓടുന്ന വാഹനത്തിൽ ഡ്രൈവർ കാബിനിലിരുന്നു വീഡിയോ പകർത്തുന്ന വ്ളോഗർമാർ ഉൾപ്പെടെയുള്ളവർക്കെതിരെ മോട്ടോർ വാഹന നിയമപ്രകാരം നടപടിയെടുക്കണം .
വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വ്ളോഗർമാരും വാഹന ഉടമകളും യൂട്യൂബിലടക്കം പങ്കുവച്ച വീഡിയോകൾ ശേഖരിക്കണം, എൻഫോഴ്സ്മെന്‍റ് ഓഫീസർമാർക്കാണ് കോടതി നിർദേശം നൽകിയത്.
വാഹനങ്ങളിൽ നടത്തുന്ന ഓരോ രൂപമാറ്റത്തിനും 5000 രൂപ വീതം പിഴ ഈടാക്കും.