എറണാകുളം:ശബരിമലയിൽ ഭിന്നശേഷിക്കാരന് പൊലീസ് ഡോളി നിഷേധിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടല്‍. പൊലീസ് ചീഫ് കോർഡിനേറ്ററോട് ഹൈക്കോടതി ദേവസ്വം ബഞ്ച് റിപ്പോർട്ട് തേടി. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് നിർദേശം.
രണ്ട് ദിവസം മുമ്പാണ് ശബരിമലയിൽ ദര്‍ശനത്തിനെത്തിയ ഭിന്നശേഷിക്കാരനായ തിരുവനന്തപുരം പാലോട് സ്വദേശി സജീവന് പൊലീസ് ഡോളി സൗകര്യം നിഷേധിച്ച വാർത്ത പുറത്തുവന്നത്. പമ്പയിൽ വാഹനമിറങ്ങിയ സജീവിനടുത്തേക്ക് ഡോളി വിടാൻ പൊലീസ് അനുവദിച്ചില്ല.
ഡോളി ബുക്ക് ചെയ്‌ത് തരാമെന്ന് പറഞ്ഞ ഒരു സാര്‍ പിന്നെ അവിടേക്ക് വന്നില്ല. ദേവസ്വം അധികൃതരെ അറിയിച്ചപ്പോഴും നടപടി ഉണ്ടായില്ല. ഒടുവില്‍ തോര്‍ത്ത് വിരിച്ച് റോഡില്‍ കിടക്കുമെന്ന് പറഞ്ഞപ്പോഴാണ് ഡോളി പമ്പയിലേക്ക് കടത്തിവിടാന്‍ പോലീസ് തയാറായതെന്ന് സജീവ് വ്യക്തമാക്കിയിരുന്നു. ഈ വിഷയത്തിലാണ് ഹൈക്കോടതിയുടെ നടപടി.