കേരളം

kerala

ETV Bharat / state

കെഎസ്ഐഡിസിക്കെതിരെ ചോദ്യ ശരങ്ങളുമായി ഹൈക്കോടതി - കെ എസ് ഐ ഡി സി

കെ എസ് ഐ ഡി സി യുടെ ഹർജിയും അഡ്വ.ഷോൺ ജോർജ്ജിന്‍റെ കക്ഷി ചേരൽ അപേക്ഷയും കേടതി മാർച്ച് 12 ന് പരിഗണിക്കും.

KSIDC  Kerala High Court  SFIO  കെ എസ് ഐ ഡി സി  എസ്എഫ്ഐഒ
KSIDC

By ETV Bharat Kerala Team

Published : Feb 26, 2024, 4:00 PM IST

Updated : Feb 26, 2024, 4:28 PM IST

എറണാകുളം: സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ് അന്വേഷണം ചോദ്യം ചെയ്‌തുള്ള ഹജിയിൽ കെ.എസ്.ഐ.ഡി.സിക്കെതിരെ ചോദ്യ ശരങ്ങളുമായി ഹൈക്കോടതി.(High court raised questiones on KSIDC over the plea demanding end to SFIO probe). പൊതു പണമുപയോഗിച്ച് പ്രവർത്തിക്കുന്ന സ്ഥാപനമല്ലെ എന്നും അന്വേഷണത്തെ സ്വാഗതം ചെയ്യുകയാണ് വേണ്ടിയിരുന്നതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദൻ പറഞ്ഞു.

സി.എം.ആർ.എല്ലിൽ 13 ശതമാനം ഓഹരി പങ്കാളിത്തമുള്ള സ്ഥാപനമാണ് കെ.എസ്.ഐ.ഡി സി.
കെ.എസ്.ഐ.ഡി സി നോമിനിക്ക് സി.എം.ആർ.എൽ കമ്പനിയിൽ നടന്നത് അറിയില്ലെന്ന് പറയുന്നത് യുക്തിരഹിതമെന്നും ഹൈക്കോടതി പറഞ്ഞു.

സത്യം പുറത്തു കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് പറഞ്ഞ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, കെ.എസ്.ഐ.ഡി.സി യുടെ ഹർജിയും അഡ്വ.ഷോൺ ജോർജ്ജിന്‍റെ കക്ഷി ചേരൽ അപേക്ഷയും മാർച്ച് 12 ന് പരിഗണിക്കാനായി മാറ്റി.

താൽക്കാലികമായെങ്കിലും എസ്.എഫ്.ഐ.ഒ അന്വേഷണം തടയണമെന്ന് കെ.എസ്.ഐ.ഡി സി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. അറിയിപ്പ് നൽകാതെയാണ് എസ്.എഫ്.ഐ.ഒ പരിശോധന അടക്കം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഐ.ഡി.സി യുടെ ഹർജി.

Also Read: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ തലസ്ഥാനത്ത് ; ബിജെപിയുടെ കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും

Last Updated : Feb 26, 2024, 4:28 PM IST

ABOUT THE AUTHOR

...view details