കേരളം

kerala

ETV Bharat / state

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രസംഗം; പി എസ് ശ്രീധരൻപിള്ളക്കെതിരായ കേസ് റദ്ദാക്കി ഹൈക്കോടതി - HC QUASHES SREEDHAARN PILLAI CASE

കോടതി വിധികളെ ന്യായമായി വിമർശിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കാൻ ആകില്ലെന്ന് ഹൈക്കോടതി

COURT NEWS  LATEST MALAYALAM NEWS  GOVERNOR SREEDHARAN PILLAI BJP  SABARIMALA WOMAN ENTRY ECONTROVERSY
Goa Governor P S Sreedharan Pillai (ETV Bharat)

By ETV Bharat Kerala Team

Published : Nov 21, 2024, 5:07 PM IST

എറണാകുളം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രസംഗത്തിൽ, ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻപിള്ളക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ പിള്ള നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്‍റെ ഉത്തരവ്.

യുവമോർച്ച സമ്മേളനത്തിലെ പ്രസംഗത്തിൽ ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട പരാമർശത്തിലായിരുന്നു കോഴിക്കോട് കസബ പൊലീസ് കേസെടുത്തിരുന്നത്. ശ്രീധരൻപിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചു എന്നായിരുന്നു കോഴിക്കോട് നന്മണ്ട സ്വദേശി നൽകിയ പരാതി. സന്നിധാനത്ത് യുവതികൾ പ്രവേശിച്ചാൽ തുലാ മാസ പൂജാ സമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്‌ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

എന്നാൽ കോടതി വിധികളെ ന്യായമായി വിമർശിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കാൻ ആകില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഗവർണറാണ് എന്നതിന്‍റെ സംരക്ഷണത്തിനും അർഹത ഉണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേസ് രാഷ്ട്രീയ പ്രേരിതമെന്നായlരുന്നു ശ്രീധരൻ പിള്ളയുടെ വാദം. നട അടച്ചാൽ കോടതിയലക്ഷ്യമാകുമോയെന്ന അഭിപ്രായം മാത്രമാണ് തന്ത്രിയെന്ന് പരിചയപ്പെടുത്തി ഫോണിൽ വിളിച്ചയാൾ ചോദിച്ചതെന്നും ശ്രീധരൻ പിള്ള വാദമുന്നയിച്ചിരുന്നു.

Also Read:പാലക്കാട് വിജയം കാത്ത് മൂന്ന് മുന്നണികള്‍; പ്രതീക്ഷ കണക്കുകളില്‍

ABOUT THE AUTHOR

...view details