എറണാകുളം:മാധ്യമ പ്രവര്‍ത്തകയ്‌ക്ക് നേരെ ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തിയ കേസില്‍ സംവിധായകൻ മേജര്‍ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് മേജര്‍ രവി നല്‍കിയ ഹര്‍ജിയില്‍ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണനാണ് ഉത്തരവിട്ടത്.
2016ലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. സൈനിക ഉദ്യോഗസ്ഥനും സെലിബ്രിറ്റിയുമായ ഹര്‍ജിക്കാരൻ പ്രസംഗങ്ങളും പ്രസ്‌താവനകളും നടത്തുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.